Breaking News
പശുക്കളിൽ ചർമമുഴ രോഗം പടരുന്നു
ചെറുപുഴ: മലയോര മേഖലയില് ക്ഷീരകര്ഷകരെ ആശങ്കയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല് മീന്തുള്ളി, പട്ടത്തുവയല് പ്രദേശങ്ങളിലെ പശുക്കളിലാണ് ചര്മ മുഴ രോഗം കണ്ടെത്തിയത്.
മൂന്ന് ക്ഷീരകര്ഷകരുടെ പശുക്കള്ക്ക് ഇതിനകം രോഗം പിടിപെട്ടു. ഇതിലൊന്ന് ചത്തു പോകുകയും ചെയ്തു. തൊലിപ്പുറമെ മുഴകളുണ്ടാകുകയും ക്രമേണ പഴുത്തുപൊട്ടി വ്രണമായി മാറുകയും ചെയ്യുന്നതാണ് രോഗലക്ഷണം.
രോഗം പിടിപെട്ടാല് കന്നുകാലികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രോഗബാധിതരായ കന്നുകാലികള്ക്ക് പനിയും വിശപ്പില്ലായ്മയും പ്രകടമാണ്.
കറവപ്പശുക്കളില് പാൽ ഉല്പാദനവും കുറയുന്നുണ്ട്. പശുക്കളിലെ ചർമ മുഴ രോഗത്തെ പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലഭ്യമല്ലാത്തതും ക്ഷീര കർഷകര്ക്ക് തിരിച്ചടിയായി. പലരും ഹോമിയോ മരുന്നിനെയാണ് ആശ്രയിക്കുന്നത്.
പശുക്കളില് രോഗം പടരുന്നതറിഞ്ഞിട്ടും മൃഗസംരക്ഷണ വകുപ്പ് കാര്യമായി ഇടപെടുകയോ പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തുകയോ ചെയ്യുന്നില്ലെന്നും കര്ഷകര്ക്ക് പരാതിയുണ്ട്. അടിയന്തിരമായി പ്രതിരോധ കുത്തിവെയ്പുകള് നല്കിയില്ലെങ്കില് കൂടുതല് പശുക്കള്ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.
കാലിത്തീറ്റക്ക് വില വര്ധിക്കുകയും വേനല് അടുത്തതോടെ പ്രകൃതിദത്ത തീറ്റകളുടെ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തില് രോഗം പിടിപെട്ട് പാല് ഉല്പാദനവും കുറഞ്ഞത് ക്ഷീര കര്ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു