സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം സമാപിച്ചു

കണ്ണൂർ: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം “മഴവില്ല് 2023’ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം .വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി തമ്പാൻ അധ്യക്ഷനായി.
കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കെ രാമചന്ദ്രൻ സമ്മാനം നൽകി.
അസി. രജിസ്ട്രാർ ജനറൽ എം. വി കുഞ്ഞിരാമൻ, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം .എം മനോഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ .സുജയ, അനൂപ് ചന്ദ്രൻ, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.18 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തത്.