Breaking News
അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നിർദേശം
കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു.
റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമാക്കിയതായി കോർപറേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു. സെൻററിന്റെ നടത്തിപ്പ് കോർപറേഷന് കൈമാറിയതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഡയാലിസിസ് സെൻറർ തുറക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ കലക്ടർ നേതൃത്വം നൽകണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർദേശിച്ചു. ഫെബ്രുവരിയിൽ തന്നെ സെൻറർ തുറക്കാൻ കലക്ടർ കോർപറേഷന് നിർദേശം നൽകി.
നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന ആലക്കോട് ഗ്രാമപഞ്ചായത്തിലെ കപ്പണ കോളനിയിൽ ജൽജീവൻ പദ്ധതി നടപ്പിലാക്കും വരെ കുടിവെള്ളം നൽകാൻ, നിലവിലെ കുടിവെള്ള സ്രോതസ്സ് തദ്ദേശ സ്വയംഭരണ വകുപ്പും ഐടിഡിപിയും ചേർന്ന് സംയുക്ത പരിശോധന നടത്തി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ കലക്ടർ നിർദേശം നൽകി.
ആലക്കോടിനും സമീപ പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ള പദ്ധതിയിൽ കപ്പണ കോളനി ഉൾപ്പെടുന്നതായും കോളനി ഉൾപ്പെടെയാണ് പഞ്ചായത്തിൽ സർവേ ചെയ്തതെന്നും ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പദ്ധതി രൂപകൽപന നടന്നുവരികയാണ്.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഏറ്റെടുത്തുനടത്താൻ ട്രോമ കെയർ യൂനിറ്റ് മുന്നോട്ടുവന്നതായി പോലീസ് അറിയിച്ചു. കൗണ്ടർ ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ കലക്ടർ നിർദേശിച്ചു.
കണ്ണൂർ ഗവ. ഐ.ടി.ഐയിലെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ കരാറുകാരന്റെ നിരുത്തരവാദപരമായ നടപടികൾ മൂലം മുൻ നിശ്ചയിച്ച പ്രകാരം ജനുവരി 30നകം പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും മാർച്ച് 31നകം പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയതായും കെയ്‌സ് ജില്ലാ സ്‌കിൽ കോ ഓർഡിനേറ്റർ അറിയിച്ചു. കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അനുമതി ലഭിച്ചതായി അറിയിച്ചു.
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ തേർമലയിലെ ചെങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിയിച്ചു. ജനുവരി 25ന് നടത്തിയ പരിശോധനയിൽ, ക്വാറി പ്രവർത്തനത്തിനായി അനുവദിച്ച ആഴം ഇതിനകം കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പ് നിർത്തിവെച്ച ക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുണ്ടായ സാഹചര്യം വിശദമാക്കാൻ സജീവ് ജോസഫ് എംഎൽഎ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ശബരിമല സീസൺ കഴിഞ്ഞ് കെ എസ് ആർ ടി സി ബസുകൾ തിരികെ ഡിപ്പോയിൽ എത്തിയതിനെ തുടർന്ന് കണ്ണൂർ ഡിപ്പോയിൽനിന്നുള്ള തൃശൂർ, കോഴിക്കോട്, മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസുകൾ പുനരാരംഭിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 140 കിലോ മീറ്ററിന് മുകളിൽ ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത് ഉടൻ സർവീസ് നടത്താൻ എംഡി നിർദേശിച്ച സാഹചര്യത്തിൽ നിലവിൽ ഓർഡിനറി സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ലെന്നും പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു.
ദേശീയപാതയിൽ നടാൽ-ഊർപ്പഴശ്ശിക്കാവ് റോഡിൽ അണ്ടർപാസിന്റെ ആവശ്യകത പരിശോധിക്കണമെന്ന മുൻയോഗ നിർദേശത്തിൻമേൽ, കൺസഷനറി ഉടമ്പടിയിൽ അത്തരമൊരു അണ്ടർപാസ് ഇല്ലെന്നും പ്രദേശത്ത് രണ്ട് ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി) ഉണ്ടന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
രണ്ട് കിലോ മീറ്ററിൽ കുറഞ്ഞ പരിധിയിൽ ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി)/വെഹിക്കുലാർ അണ്ടർ പാസ് (വിയുപി)/ഓവർ പാസ് എന്നിവ ആവശ്യമില്ലെന്നും അറിയിച്ചു. മുഴപ്പിലങ്ങാട് ഭാഗത്ത് ഡെൻസ് ബിറ്റുമിൻ മെക്കാഡം (ഡി ബി എം) പൂർത്തീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് അണ്ടർ പാസ് നിർമ്മിക്കുന്നത് റോഡ് നിർമ്മാണം വൈകാനും ചെലവ് വർധിക്കാനും ഇടയാക്കുമെന്നും നിലവിലെ സാഹചര്യത്തിൽ അടുത്തുള്ള അണ്ടർ പാസിലേക്ക് ചേരാനുള്ള സർവീസ് റോഡ് ഇരുവശത്തും ഉണ്ടെന്നും ഈ സാഹചര്യത്തിൽ പ്രദേശത്ത് അണ്ടർ പാസ് നീതീകരിക്കാവുന്നതല്ലെന്നും ദേശീയപാത അതോറിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്വകാര്യവ്യക്തി തോട് കൈയേറി മതിൽകെട്ടിയത് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.
എംഎൽഎ ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവൃത്തികൾ എന്നിവയുടെ അവലോകനത്തിനായി ജനുവരി 30ന് കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡല തലയോഗം അതത് ബ്ലോക്കുകളിൽ ചേരുമെന്ന് എഡിസി ജനറൽ അറിയിച്ചു. കൂത്തുപറമ്പിൽ യോഗം ചേർന്നു. മറ്റ് മണ്ഡലങ്ങളിൽ ഫെബ്രുവരി 10ന് ശേഷം യോഗം ചേരും.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശനെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ യോഗത്തിൽ അനുമോദിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. കെ പി മോഹനൻ എംഎൽഎയുടെയും സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധികൾ, സബ് കല്ക്ടർ സന്ദീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു