യാത്ര സ്വന്തം വണ്ടിയില്‍, സമയലാഭം, ചെലവ് സമം; പത്ത് വര്‍ഷത്തിനിടെ ബസ് യാത്രക്കാര്‍ പകുതിയായി

പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാര്‍ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. 2013-ല്‍ 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നു. ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്.
ഒരു ബസ് പിന്‍വാങ്ങുമ്പോള്‍ കുറഞ്ഞത് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. ഒരു റൂട്ടില്‍ ഒരു ബസ് സര്‍വീസ് നിലയ്ക്കുമ്പോള്‍ അതില്‍ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറുന്നെന്നാണ് കണക്ക്.
എന്തുകൊണ്ട് യാത്രക്കാര്‍ കുറയുന്നു
• കോവിഡ് കാലത്ത് സമ്പര്‍ക്കം ഒഴിവാക്കാന്‍ പലരും ബസ് ഒഴിവാക്കി സ്വന്തംവാഹനങ്ങള്‍ വാങ്ങി. ഇവര്‍ എന്നേക്കുമായി ബസ് യാത്ര ഒഴിവാക്കി.
• ബസ് സര്‍വീസുകള്‍ കുറഞ്ഞു. യാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് സര്‍വീസ് ഇല്ലാത്ത അവസ്ഥ. ഇതോടെ സ്വന്തംവാഹനങ്ങളെ ആശ്രയിക്കുന്നു.
• ചിലപ്പോള്‍ ഒന്നിലധികം ബസില്‍ യാത്രചെയ്യേണ്ടിവരും. സമയനഷ്ടം ഒഴിവാക്കാന്‍ ബസ് ഉപേക്ഷിക്കുന്നവരുമേറെ.
• ബസ് ചാര്‍ജും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു. അതിനാല്‍ യാത്രക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ഇരുചക്രവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി.
2013-ല്‍ യാത്രക്കാര്‍ 1.32 കോടി
• പെര്‍മിറ്റുണ്ടായിരുന്നത് 27,725 സ്വകാര്യബസ്
• സര്‍വീസ് നടത്തിയത് 19,000
• കെ.എസ്.ആര്‍.ടി.സി. 5500
• ആകെ 33,225
• സ്വകാര്യ ബസ് യാത്രക്കാര്‍ 1.04 കോടി
• കെ.എസ്.ആര്‍.ടി.സി. 28 ലക്ഷം
2023-ല്‍ യാത്രക്കാര്‍ 64 ലക്ഷം
• സ്വകാര്യ ബസ് 7300
• കെ.എസ്.ആര്‍.ടി.സി. 4200
• ആകെ 11,500
• സ്വകാര്യബസ് യാത്രക്കാര്‍ 40 ലക്ഷം
• കെ.എസ്.ആര്‍.ടി.സി. 24 ലക്ഷം