യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വീടിന്റെ ബാല്‍ക്കണിയില്‍

Share our post

തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഷഫീനയും മക്കളും ഭര്‍തൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി ഇവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തി. പിന്നാലെ ഷഫീനയും മക്കളും മുകള്‍നിലയിലെ മുറിയിലേക്ക് ഉറങ്ങാന്‍ പോയി.

എന്നാല്‍ ഞായറാഴ്ച രാവിലെ മൂവരുടെയും മൃതദേഹങ്ങള്‍ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.

രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ബാല്‍ക്കണിയിലെ മൃതദേഹങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും ഉടന്‍തന്നെ സ്ഥലത്തെത്തി പരിശോധന നടത്തും.

ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ഹാരിസിന്റെ മാതാവും ഷഫീനയും മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!