പേരാവൂർ വ്യാപാരോത്സവം;സ്വർണ നാണയം കണ്ണവം സ്വദേശിനിക്ക്

പേരാവൂർ :യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിവാര നറുക്കെടുപ്പിലെ സ്വർണ നാണയം കണ്ണവം സ്വദേശിനി പ്രിയ വാസുവിന് ലഭിച്ചു.
പേരാവൂർ പഞ്ചായത്തംഗം കെ.വി.ബാബു നറുക്കെടുപ്പ് നിർവഹിച്ചു.യു.എം. സി. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം ബഷീർ, സെക്രട്ടറി ബേബി പാറക്കൽ, ട്രഷറർ വി.കെ.രാധാകൃഷ്ണൻ,മധു നന്ത്യത്ത്,മുഹമ്മദ് കാട്ടുമാടം,നാസർ ബറാക്ക,അലി പോളോ, രാജേഷ് ആർടെക്ക്,മുഹമ്മദലി, ഷിബു തുടങ്ങിയവർ സംബന്ധിച്ചു.
പേരാവൂർ ഹോം സെൻറർ ഹൗസ് ഹോൾഡ്സിൽ നിന്ന് പർച്ചേസ് ചെയ്തപ്പോൾ ലഭിച്ച കൂപ്പണാണ് സ്വർണനാണയം ലഭിച്ചത്.മെയ് ഒന്നിനാണ് ബമ്പർ നറുക്കെടുപ്പ്.