പേരാവൂർ സെയ്ന്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളി തിരുനാൾ തുടങ്ങി

പേരാവൂർ: തലശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർഥാടന പള്ളിയായ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി.പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് കൊച്ചുകരോട്ട് കൊടിയേറ്റി.
ദിവസവും വി.കുർബാന,ജപമാല,വചനസന്ദേശം,നൊവേന എന്നിവയുണ്ടാവും.വെള്ളിയാഴ്ച വൈകിട്ട് സെമിത്തേരി സന്ദർശനം,ശനിയാഴ്ച വൈകിട്ട് നാലിന് തിരുനനൾ കുർബാന,പ്രദക്ഷിണം,സമാപനാശീർവാദം.