പേരാവൂർ ഫെസ്റ്റ് ഫെബ്രുവരി മൂന്ന് മുതൽ 13 വരെ

പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് ഫെബ്രുവരി മൂന്ന് മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി മൂന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.ചലചിത്ര താരം പാഷാണം ഷാജി മുഖ്യാതിഥിയാവും.ഏഴ് മണിക്ക് മെലഡീസ് കോഴിക്കോടിൻ്റെ ഗാനമേള.
ഫെബ്രുവരി നാല് ശനിയാഴ്ച വൈകിട്ട് അഞ്ചിന് മൈലാഞ്ചിയിടൽ മത്സരം, എട്ട് മണിക്ക് സുറുമി വയനാട് നയിക്കുന്ന ഇശൽ നൈറ്റ്.ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചിത്രരചന മത്സരം, എട്ട് മണിക്ക് പ്രതിഭാ സംഗമം.
ഫെബ്രുവരി ആറ് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം, ഏഴ് മണിക്ക് വലന്താളം നടുവനാടിൻ്റെ നാടൻ പാട്ട്.
ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് താടി, കഷണ്ടി മത്സരം. എട്ട് മണിക്ക് ഓസ്കാർ മനോജും അഷ്കർ കലാഭവൻ ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ.
ഫെബ്രുവരി എട്ട് ബുധനാഴ്ച വൈകിട്ട് അഞ്ചിന് മേക്കപ്പിടൽ മത്സരം, എട്ട് മണിക്ക് പ്രാദേശിക കലാ പരിപാടികൾ. ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പാചക മത്സരം, എട്ട് മണിക്ക് നിഷാദ് കലാകേന്ദ്രം ഒരുക്കുന്ന ഗാനമേള.
ഫെബ്രുവരി പത്ത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ബോഡി ഷോ, എട്ട് മണിക്ക് കണ്ണൂർ സ്വരലയ അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ.ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് അഞ്ചിന് പുഞ്ചിരി മത്സരം, എട്ട് മണിക്ക് മ്യൂസിക്ക് ലാൻഡ് കാക്കയങ്ങാട് അവതരിപ്പിക്കുന്ന ബീറ്റ് ഫിയസ്റ്റ.
ഫെബ്രുവരി 12 ഞായറാഴ്ച വൈകിട്ട് ഏഴിന് യോഗ ഫ്യൂഷൻ, എട്ട് മണിക്ക് ഡി.ജെ നൈറ്റ്.13 തിങ്കളാഴ്ച വൈകിട്ട് ആറിന് കരോക്കെ ഗാന മത്സരം മെഗാഫൈനൽ, ദിശ ബെസ്റ്റ് സിംങ്ങർ അവാർഡ് സമർപ്പണം പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കും.
അമ്യൂസ്മെൻറ് പാർക്ക്,ഗെയിംസ്, ഫുഡ്കോർട്ട്, ഡി.ജെ.കോർണർ, ഫ്ളവർ ഷോ, പുരാവസ്തു പ്രദർശനം, പെറ്റ്ഷോ, പ്രദർശന-വില്ലന സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.