ഒറ്റ നമ്പർ ചൂതാട്ടം; കണ്ണൂർ വാരത്ത് അഞ്ച് പേർ അറസ്റ്റിൽ

വാരം : ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ അഞ്ച് പേർ അറസ്റ്റിൽ.വാരത്തെ സലാം, പ്രകാശൻ, ശ്രീജിത്ത്, താഹിർ, മഹറൂഫ് എന്നിവരെയാണ് ചക്കരക്കൽ സി .ഐ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് പിടികൂടിയത്.
15320 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കുറിച്ച് വിവരം ലഭിച്ചതായി സി.ഐ അറിയിച്ചു