കെസിഇയു ജില്ലാ കലോത്സവത്തിന് തുടക്കമായി

Share our post

കണ്ണൂർ: കേരള കോ––ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം “മഴവില്ല് 2023’ന് തുടക്കമായി. കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി വിനോദ് അധ്യക്ഷനായി.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വഹീദ, പ്രൈമറി കോ-–-ഓപറേറ്റീവ് സൊസൈറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി .പി ദാമോദരൻ, സഹകരണ ജോ. ഡയറക്ടർ ഇ രാജേന്ദ്രൻ, സഹകരണ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ എം കെ സൈബുന്നിസ, കെ വി പ്രജീഷ്, എൻ അനിത, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചിത്രരചന, കഥ, കവിതാ രചനകൾ ക്വിസ് മത്സരം, മൈം ഷോ, നാടകം എന്നീ മത്സരങ്ങൾ ശനിയാഴ്ച നടന്നു.ഞായർ രാവിലെ ഒമ്പതുമുതൽ മുനിസിപ്പൽ സ്‌കൂൾ, ജവഹർ ലൈബ്രറി ഹാൾ, കണ്ണൂർ ടൗൺ ബാങ്ക്‌ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സ്‌റ്റേജ്‌ മത്സരങ്ങൾ നടക്കും.

18 ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ ജില്ലാ മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്‌. സമാപന സമ്മേളനം ഞായർ വൈകിട്ട് അ‍ഞ്ചിന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!