12 വയസ്സുകാരനെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 48-കാരന്‍ അറസ്റ്റില്‍
        കാട്ടൂര്‍(തൃശ്ശൂര്‍): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സി.പി.ഒ. വിജയന്‍, സി.പി.ഒ.മാരായ ശബരി, സനല്‍, ഷെമീര്‍, കിരണ്‍, രാജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
