Connect with us

Breaking News

പശുക്കളിൽ ചർമമുഴ രോഗം പടരുന്നു; നടപടിയില്ലെന്ന് പരാതി

Published

on

Share our post

ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം ദുരിതത്തിലായ ക്ഷീര കർഷകർക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങിയത് ഇരുട്ടടിയായി മാറി.

മീന്തുള്ളിയിലെ കല്ലറക്കൽ ജേക്കബ്, വളയത്ത് പ്രസാദ്, പട്ടത്തുവയലിലെ ഗിരീഷ് പി.നായർ എന്നിവരുടെ പശുക്കൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കല്ലറക്കൽ ജേക്കബിന്റെ 17 മാസം വരുന്ന പശുക്കിടാവ് കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്നു ചാകുകയും ചെയ്തു. ഗിരീഷിന്റെ കറവപശു ഗുരുതരാവസ്ഥയിലുമാണ്.

എന്നിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണു ചെയ്യുന്നത്.വ്രണം രൂപപ്പെട്ടു കഴിഞ്ഞാൽ ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കി ഹോമിയോ മരുന്ന് നൽകുകയാണു കർഷകർ ചെയ്യുന്നത്.

ഹോമിയോ മരുന്ന് നൽകിയാൽ രോഗം ഭേദമാകുന്നുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പുമൂലം പശുക്കളിൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.

തൊഴുത്തിലെ ഒരു പശുവിനു രോഗം ബാധിച്ചാൽ മറ്റു പശുക്കളിലക്കും രോഗം പടരും. വായുവിലൂടെയാണു രോഗ ബാധയുണ്ടാകുന്നത്ഇക്കാര്യം ഒട്ടുമിക്ക ക്ഷീര കർഷകർക്ക് അറിയില്ല. കർഷകരെ ബോധവൽക്കരിക്കാനോ പ്രതിരോധ കുത്തിവയ്പ് നടത്താനോ അധികൃതർ തയാറാകാത്തതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.

രോഗം പിടിപ്പെടുന്നതോടെ പശുക്കൾ തീറ്റ എടുക്കാതെയാകും. ഇതോടെ പാൽ ഉൽപാദനം കുറയും. കണ്ണും മൂക്കും ചുവന്നിരിക്കും. ദിവസങ്ങൾക്കുള്ളിൽ പശുക്കൾ തീരെ അവശയായി മാറും. ഇത് പലരുടെയും ജീവിത മാർഗമാണ് ഇല്ലാതാക്കുന്നത്. കുത്തിവയ്പിനുള്ള മരുന്ന് കർഷകർ തന്നെ പണം നൽകി വാങ്ങണം.

എന്നാൽ മാത്രമേ കുത്തിവയ്പ് നടത്താനാകൂ. ഇതിനു പുറമെ ഡോക്ടർ വരുന്ന വാഹനത്തിന്റെ വാടകയും കർഷകർ തന്നെ നൽകണമെന്നു ക്ഷീരകർഷകനായ ഗിരീഷ് പി.നായർ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാത്തതിനാലാണു വില കൊടുത്തു വാങ്ങേണ്ടിവരുന്നത്. 2വർഷം മുൻപ് ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ്, കോക്കടവ്, തിരുമേനി ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു.

അന്നും ആദ്യം നിസ്സംഗതയാണു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.തുടർന്നു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. തുടർന്നു പ്രദേശത്തെ മുഴുവൻ പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയാണു രോഗബാധ നിയന്ത്രിച്ചത്.

പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും രോഗബാധ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നുമാണു ക്ഷീരകർഷരുടെ ആവശ്യം.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!