Breaking News
അണ്ടലൂർ തിറ മഹോത്സവത്തിനൊരുങ്ങുന്നു

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച് മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ് നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ അണ്ടലൂരിൽ നേരത്തെതന്നെ വിൽപ്പനയ്ക്കെത്തി.
വർഷങ്ങളായി തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്നവരാണ് പതിവ് തെറ്റിച്ച് നേരത്തെയെത്തിയത്. മത്സ്യം പാകം ചെയ്ത മൺപാത്രങ്ങൾ ഒഴിവാക്കി ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടം, അണ്ടലൂർ, പാലയാട്, മേലൂർ ദേശങ്ങളിലെ വീടുകളിൽ ഉപയോഗിക്കുക. വടകര, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽനിന്നാണ് മൺകലങ്ങളെത്തിയത്.
വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 50 മുതൽ 650 രൂപവരെയാണ് വില. പൂച്ചെട്ടി, കറുത്ത ചട്ടി, കുടുക്ക, കൂജ, ഒറോട്ടക്കല്ല്, ഗ്ലാസ്, അച്ചാർ ഭരണി, ജഗ്ഗ്, കാതുള്ള ചട്ടി, ഉരുളിച്ചട്ടി, അടുപ്പ്, ചെറിയ മൺപാത്രങ്ങൾ, ഫിൽറ്റർ, കളിപാത്രങ്ങൾ തുടങ്ങി ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ തെരഞ്ഞെടുക്കാൻ ഏറെയുണ്ട്. കൂടാതെ വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. 4500 രൂപയാണ് ഇവയുടെ ഉയർന്ന വില. മൺപാത്രങ്ങൾ വീടുകളിൽ തലച്ചുമടായും എത്തിക്കുന്നവരുണ്ട്.
വടകര വൈക്കിലശേരിയിൽനിന്നും ദമ്പതികളായ മനോഹരനും കമലയും മൊകേരിയിൽനിന്ന് ബിജുവും കമലമ്മയും കോഴിക്കോടുനിന്ന് അമ്മിണിയും പാലക്കാടുനിന്ന് തങ്ക, മണിയാണ്ടി ദമ്പതികളും വള്ളി, മണി എന്നിവരും അടങ്ങുന്ന ആറ് സംഘമാണ് ചട്ടിയുമായി അണ്ടലൂരിലെത്തിയത്.
തുടർച്ചയായ പതിനെട്ടാമത്തെ വർഷമാണ് ഇവർ ചട്ടി വിൽപ്പനക്കായി അണ്ടലൂരിലെത്തുന്നത്. അതുകൊണ്ടുതന്നെ അണ്ടലൂരിലെ ജനങ്ങളുമായി കച്ചവടത്തിനുപുറമേ ഇവർ നല്ലസൗഹൃദവും കാത്തുസൂക്ഷിക്കുന്നു.
പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരാത്തതിനാലും ഉൽപ്പാദനവസ്‌തുക്കൾ കിട്ടാത്തതിനാലും മൺപാത്ര നിർമാണ രംഗം പ്രതിസന്ധി നേരിടുകയാണ്. അധ്വാനത്തിനനുസരിച്ചുള്ള വിലയും മൺപാത്രങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ 19 വരെയാണ് അണ്ടലൂർക്കാവിലെ തിറമഹോത്സവ
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്