Breaking News
രുചിയോടെ ഉണ്ണാം, കീശ കാലിയാകാതെ
ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്‌തമാക്കിയത്. 20 രൂപയ്‌ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ് ദിവസവും ഇവിടെ എത്തുന്നത്. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ ആളുകളെത്തുന്നുണ്ട്.
ടൗണിലെത്തുന്ന സാധാരണക്കാർക്കൊപ്പം ബാങ്ക് –- കെഎസ്ആർടിസി ജീവനക്കാരും നിത്യ വരുമാനക്കാരായ തൊഴിലാളികൾ, ഓട്ടോ––ടാക്സി തൊഴിലാളികൾ തുടങ്ങിയവരെല്ലാം ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കളാണ്. കീശ കാലിയാക്കാതെ വയറുനിറയുന്നതിനന്റെ ആശ്വാസത്തിലാണ് ഇവർ. പകൽ 11 മുതൽ 3.30 വരെയാണ് ഹോട്ടലിന്റെ പ്രവർത്തനം.
ആവശ്യക്കാർ പ്രത്യേകം ഓഡറുകൾ നൽകിയാൽ വീട്ടിലെ വിശേഷ അവസരങ്ങൾക്കായി ഞായറാഴ്ചയും വിഭവങ്ങൾ തീൻമേശയിലെത്തും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിലേക്ക് നിത്യേന നൂറു കണക്കിന് പാഴ്സലുകളാണ് ഇവിടെനിന്ന് കൊണ്ടുപോകുന്നത്.
മാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ മാർഗങ്ങൾ ഉണ്ട്. ചെമ്പിലോട് പഞ്ചായത്ത് സൗജന്യമായി നൽകിയ കടമുറിയിലാണ് ഹോട്ടലിന്റെ പ്രവർത്തനം. വൈദ്യുതി വാടകയും പഞ്ചായത്താണ് നൽകുന്നത്. വി കെ ശൈലജ സെക്രട്ടറിയും സി ഷൈജ പ്രസിഡന്റുമായ കുടുംബശ്രീ യൂണിറ്റാണ് ജനകീയ ഹോട്ടൽ നടത്തുന്നത്. ആകെ അഞ്ച് പേരാണ് യൂണിറ്റിൽ ഉള്ളത്.
ജീവിതം മാറി
ജനകീയ ഹോട്ടലിൽ കുടുംബശ്രീ മുഖേന തൊഴിൽ ലഭിച്ചതോടെ ജീവിതം അടിമുടി മാറി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പറ്റുന്നുണ്ട്. ഇപ്പോൾ ജീവിതം കളർഫുള്ളായി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു