2014ന് മുമ്പ് വിരമിച്ചവർക്ക് പി.എഫ് പെൻഷൻ ഓപ്ഷൻ സമർപ്പിക്കാം

തിരുവനന്തപുരം:കഴിഞ്ഞ വർഷം നവംബർ നാലിലെ സുപ്രീംകോടതി വിധിയനുസരിച്ച്, 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ച അർഹരായ പെൻഷൻകാർ പി.എഫ്.പോർട്ടലിലെ https://unifiedportal-mem.epfindia.gov.in ലിങ്ക് വഴി രേഖകൾ സമർപ്പിക്കണമെന്ന് പി.എഫ്.റീജിയണൽ കമ്മിഷണർ അറിയിച്ചു.
നിയമപ്രകാരം സേവനത്തിലിരിക്കേ ഒരു ഓപ്ഷനും സമർപ്പിക്കാതെ ഈ തിയതിക്ക്മുമ്പ് വിരമിച്ച പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ 2023 ജനുവരി മുതൽ നിയമാനുസൃത വേതന പരിധിയിൽ നിജപ്പെടുത്തും.
വ്യക്തതയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും മനീഷ് കുമാർ സിംഗ്, റിജിയണൽ പിഎഫ് കമ്മീഷണർ (പെൻഷൻ) നെ 0471-2556462 എന്ന നമ്പറിൽ ബന്ധപ്പെടാം.