Breaking News
മലബാര്‍ ന്യൂറോകോണ്‍; ന്യൂറോളജിസ്റ്റുകളുടേയും ന്യൂറോസര്‍ജന്മാരുടെയും സംഗമം 28ന്

കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ആയ മലബാര്‍ ന്യൂറോകോണ്‍ ജനുവരി 28, 29, 30 തിയ്യതികളിലായി നടക്കും. വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. കേരളത്തിലുടനീളമുളള 250ഓളം ന്യൂറോളജിസ്റ്റ്മാരും ന്യൂറോസര്‍ജന്മാരും പ്രസ്തുത കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ന്യൂറോളജിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഇവന്റുകളില്‍ ഒന്നാണ് മലബാര്‍ ന്യൂറോകോണ്‍. എല്ലാ വര്‍ഷവും നടക്കുന്ന ഈ കോണ്‍ഫറന്‍സിന് ഇത്തവണ ആതിഥേയത്വമരുളുന്നത് കാലിക്കറ്റ് ന്യൂറോളജിക്കല്‍ സൊസൈറ്റിയാണ്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിക്കുകയും, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതിന് പുറമെ കോണ്‍ഫറന്‍സിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ ബേസ് വര്‍ക്ക്‌ഷോപ്പ് വെള്ളിയാഴ്ച 27ാം തിയ്യതി വെള്ളിയാഴ്ച നടക്കും. ഹാന്റ്‌സ് ഓണ്‍ കഡാവര്‍ എന്ന രീതിയിലാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശസ്ത്രക്രിയയില്‍ വൈദഗ്ദ്ധ്യം നേടുവാനുള്ള അവസരം ഒരുക്കുന്നത്.
‘കേരളത്തിന്റെ ആതുരസേവന മേഖലയില്‍ ന്യൂറോസയന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പഠനാവസരമാണ് മലബാര്‍ ന്യൂറോക്കോണ്‍’ എന്ന് പത്രസമ്മളനത്തില്‍ പങ്കെടുത്ത പ്രൊഫ. ജേക്കബ് ആലപ്പാട്ട് (സംസ്ഥാന പ്രസിഡണ്ട്) പറഞ്ഞു.
‘ കുറ്റമറ്റ രീതിയിലുള്ള ആസൂത്രണത്തിലൂടെ മുന്‍വര്‍ഷങ്ങളില്‍ മലബാര്‍ ന്യൂറോകോണ്‍ ശ്രദ്ധേയമായി മാറിയതാണ്. ആ പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ വിദഗ്ദ്ധമായ സംഘാടനമാണ് ഇത്തവണയും സജ്ജീകരിച്ചിരിക്കുന്നത്’ പ്രൊഫ. രാജീവ് എം പി പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഡോ. ജേക്കബ് ആലപ്പാട്ട് (കെ എല്‍ എസ് സംസ്ഥാന പ്രസിഡണ്ട്), പ്രൊഫ. രാജീവ് എം പി (ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍), ഡോ. അഷ്‌റഫ് വി. വി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
Breaking News
സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്