Breaking News
പത്മത്തിളക്കത്തിൽ.. ഇതു നൂറാം പിറന്നാൾ സമ്മാനം: അപ്പുക്കുട്ട പൊതുവാൾ
പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു.
കടന്നു പോയ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകൾക്കു മുന്നിൽ ഈ ദേശീയ ബഹുമതി സമർപ്പിക്കുന്നു’. പത്മശ്രീ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ മലയാള മനോരമയോട് പ്രതികരിച്ചു.
പത്മശ്രീ അവാർഡ് വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് നൂറാം പിറന്നാൾ സമ്മാനവും ഒപ്പം അപ്പുക്കുട്ട പൊതുവാളിന്റെ വണ്ണാടിൽ പുതിയ വീട് തറവാടിൽ രണ്ടാമതൊരു പത്മശ്രീ അവാർഡ് കടന്നു വന്നു എന്ന ബഹുമതിയുമുണ്ട്.
പയ്യന്നൂരിന് ഇത് മൂന്നാമത്തെ പത്മശ്രീയാണ്. വണ്ണാടിൽ പുതിയ വീട് തറവാട്ടിൽ ലോക പ്രശസ്ത നർത്തകൻ വി.പി.ധനഞ്ജയൻ ശാന്താധനഞ്ജയൻ ദമ്പതികൾക്കാണ് നേരത്തെ ബഹുമതി ലഭിച്ചത്.
പയ്യന്നൂർക്കാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. 11ാം വയസ്സിൽ ഗാന്ധിജിയെ കണ്ടത് മുതൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്ത് ചാടിയ അപ്പുക്കുട്ട പൊതുവാൾ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഖാദിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമാണ്.
നൂറ് വയസ്സിലേക്ക് കടന്നു ചെല്ലുമ്പോഴും ശാരീരിക ക്ലേശങ്ങളൊന്നുമില്ലാതെ പുതിയ തലമുറകൾക്ക് സ്വാതന്ത്ര്യ സമരപോരാട്ട കഥകൾ പറഞ്ഞു കൊടുക്കാൻ ഇപ്പോഴും ഓരോ വേദികളിലേക്കും ഓടി നടക്കുകയാണ്. പത്മശ്രീ അവാർഡ് പ്രഖ്യാപനം വന്നതോടെ ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഫോണിലൂടെ ആഹ്ലാദത്തോടെ മറുപടി പറയുകയാണ് പയ്യന്നൂരിന്റെ സ്വന്തം സ്വാതന്ത്ര്യ സമര സേനാനി.
കളരിപ്പയറ്റിനുള്ള അംഗീകാരം എസ്.ആർ.ഡി.പ്രസാദ്
അഭ്യസിക്കുന്നതിനൊപ്പം കളരിയെക്കുറിച്ച് ആധികാരികമായി പഠിച്ച പ്രതിഭ
കണ്ണൂർ∙ കളരിപ്പയറ്റിനുള്ള വലിയ അംഗീകാരമായി പുരസ്കാരനേട്ടം കാണുന്നുവെന്ന് കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ് പറഞ്ഞു. മുപ്പതോളം കലകളിൽ സ്വാധീനമുള്ള ആയോധനകലയാണെങ്കിലും കുറച്ചുകാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു. കളരിപ്പയറ്റിന് കൂടുതൽ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാൻ ഈ പുരസ്കാരലബ്ധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ മനോരമയോട് പ്രതികരിച്ചു. കേരളത്തിന്റെ ആയോധനകലയായ കളരി അഭ്യസിക്കുക മാത്രമല്ല,
മറിച്ച് കളരിയെ കുറിച്ച് ആധികാരികമായി പഠിക്കുക കൂടിയാണ് പ്രസാദ് ചെയ്തത്. അച്ഛന് കീഴിൽ കളരി അഭ്യസിച്ച് തുടങ്ങിയ കാലം മുതൽ കളരി ഉപാസകൻ തന്നെയായിരുന്നു അദ്ദേഹം. അഭ്യാസവും ചുവടും പഠിക്കുന്നതിന് പുറമേ ചരിത്രം തിരഞ്ഞ് ആഴത്തിലുള്ള പഠനം നടത്തുകയും കളരിയെന്ന ആയോധന കല മറ്റുള്ളവർക്ക് പഠനവിഷയമാക്കാൻ കഴിയും വിധം സർവ വിജ്ഞാന കോശമാണ് 2016ൽ പ്രസിദ്ധീകരിച്ച കളരിപ്പയറ്റ് വിജ്ഞാനകോശം.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദ്വിവത്സര സ്കോളർഷിപ്പോടെയാണ് ഈ പുസ്തക രചന പൂർത്തിയാക്കിയത്. കളരിപ്പയറ്റിന്റെ പ്രയോഗസഹായ ഗ്രന്ഥമായ മെയ്പ്പയറ്റ് 2012ൽ കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിച്ചു. കളരിയിലെ ഒറ്റക്കോൽ പയറ്റിനെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്രപ്രയോഗ സഹായ ഗ്രന്ഥമാണ് ഒറ്റ. ചിറക്കൽ ടി.ശ്രീധരൻനായരുടെ ജീവചരിത്രമായ ‘കളരിയിലെ കല’ എഴുതിയതും മകൻ എസ്.ആർ.ഡി.പ്രസാദാണ്.
രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ വേദികളിൽ കളരിയെ കുറിച്ചുള്ള ആധികാരികമായ പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രസാദ്. കേന്ദ്രസർക്കാർ 2 വട്ടം ഫെലോഷിപ് നൽകി ആദരിച്ചതും ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം നൽകിയതുമെല്ലാം ഈ മികവ് പരിഗണിച്ചു തന്നെയാണ്.
അതിനൊടുവിലാണ് പൊൻതൂവലായി പത്മ പുരസ്കാരവും പ്രസാദിന്റെ ഉപാസനയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും പഠിപ്പിച്ചിട്ടുള്ള പ്രസാദിന് സ്വന്തം കളരിയിൽ പഠിച്ചിറങ്ങിയ ആയിരക്കണക്കിനു ശിഷ്യരുമുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്താകും പ്രസാദിന് പുരസ്കാര നേട്ടം.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു