വീടിനുള്ളിൽ 50കാരൻ മരിച്ച നിലയിൽ; ദുരൂഹത
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയിലെ വീടിനുള്ളിൽ അൻപത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ബാബുവിന്റെ അയൽവാസി രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.