Connect with us

Breaking News

പീഡിപ്പിച്ചയാൾക്കു തന്നെ മകളെ വിവാഹം കഴിപ്പിച്ചയച്ച പിതാവടക്കം മൂന്ന് പേർ പിടിയിൽ

Published

on

Share our post

നെടുമങ്ങാട് : പീഡിപ്പിച്ചയാളുമായി പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ പിതാവടക്കം മൂന്ന് പേർ അറസ്റ്റിലായി. നെടുമങ്ങാട് പനവൂർ സ്വദേശികളായ അൽഅമീർ(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻസർ സാവത്ത് (39) എന്നിവരും പെൺകുട്ടിയുടെ അച്ഛനെയുമാണ് നെടുമങ്ങാട് സി.ഐ സതീഷും സംഘവും അറസ്റ്റുചെയ്തത്.

18ന് രാത്രി 8ന് പെൺകുട്ടിയുടെ വീട്ടിൽ അൽ അമീറിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ രഹസ്യമായിട്ടായിരുന്നു വിവാഹം.2021ൽ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അമീർ നാല് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമീർ പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു.

പിതാവ് ഇതിന് വഴങ്ങി. പ്രമേഹത്തെ തുടർന്ന് കാലിലെ വിരലുകൾ മുറിച്ചുമാറ്റിയതിനാൽ ചികിത്സയിലാണ് പെൺകുട്ടിയുടെ പിതാവ്. പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. പെൺകുട്ടി സ്‌കൂളിൽ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞുവെന്നും ഇത് നിർബന്ധത്തിലാണെന്നുമറിഞ്ഞത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.അമീറിന്റെ അയൽക്കാരനും തൃശൂരിലെ ഒരു പള്ളിയിൽ ഉസ്താദുമാണ് അൻസർ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!