നാല് സി.ഐമാർക്ക് സ്ഥാനക്കയറ്റം, ഒൻപതു ഡിവൈ.എസ്.പിമാരെ മാറ്റി
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 4മുതിർന്ന ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. 9 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി.
പി.വി.രമേഷ് കുമാർ (ക്രൈംബ്രാഞ്ച് ആലപ്പുഴ),സജിമോൻ ബി.എസ് (ക്രൈംബ്രാഞ്ച് അസ്ഥാനം),റാബിയത്ത് (ജില്ലാ ക്രൈംബ്രാഞ്ച് വയനാട്),സിബി തോമസ് (വിജിലൻസ് വയനാട്) എന്നിവർക്കാണ് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം കിട്ടിയത്.
അഷറഫ്(അഡിഷണൽ എസ്.പി മലപ്പുറം), രഞ്ജിത്ത് ടി.പി(ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ), പി.കെ.മണി(കോ-ഓപ്പറേറ്റീവ് വിജിലൻസ് കണ്ണൂർ), മനോജ് കുമാർ.ആർ(നാർക്കോട്ടിക് സെല്‍ പാലക്കാട്), പ്രവീൺ കുമാർ. എം(ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പാലക്കാട്), ഹരിദാസൻ പി.സി(ഷൊർണൂർ), സുരേഷ്.
വി(ജില്ലാ ക്രൈംബ്രാഞ്ച് കോഴിക്കേട് സിറ്റി), അരുൺരാജ് എൻ.വി(കന്റോൺമെന്റ്), എ.പ്രതീപ് കുമാർ(ഡി.സി.ആർ.ബി കൊല്ലം സിറ്റി) എന്നീ ഡി.വൈ.എസ്.പിമാരെയാണ് പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയത്.