എക്സാം വാരിയേർസ് ചിത്ര രചനാ മത്സരം

Share our post

കണ്ണൂർ: വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദത്തെ അതിജീവിക്കാനായി രാജ്യത്തുടനീളമുള്ള 500 വ്യത്യസ്ത കേന്ദ്രീയ വിദ്യാലയങ്ങളിൽ നടത്തുന്ന ചിത്രരചനാ മത്സരമായ എക്സാം വാരിയർസ് ചിത്രരചനാ മത്സരം കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ നടന്നു.

വിവിധ സി.ബി.എസ്.ഇ സ്‌കൂളുകൾ, സംസ്ഥാന സർക്കാർ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പ്രധാനമന്ത്രി എഴുതിയ ‘എക്സാം വാരിയർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്രരചന നടത്തി.

ഏറ്റവും മികച്ച അഞ്ച് രചനകൾക്ക് ദേശീയ ബോധം വളർത്തുന്നതും സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതുമായ അമൂല്യ പുസ്തകങ്ങളും സർട്ടിഫിക്കറ്റും പുരസ്കാരമായി നൽകി.

പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രധാനമന്ത്രി രചിച്ച എക്സാം വാരിയേർസ് എന്ന പുസ്തകം നൽകി. ആകാശവാണി കണ്ണൂർ മുൻ സ്റ്റേഷൻ മാനേജർ ബാലകൃഷ്‌ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. വിജയൻ, വേദപതി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!