മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിലിനെ അനുമോദിച്ചു

പെരുമ്പുന്ന: മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിലിനെ മുരിങ്ങോടി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിഅനുമോദിച്ചു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ ഉപഹാരം നൽകി.
പേരാവൂർ ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,എം.രത്‌നം എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. കെ.കെ.കുഞ്ഞികൃഷ്ണൻ,കെ.ആർ.ഗോപി,ബാബു ജോസ്,കെ.കെ.വിജയൻ,അരവിന്ദൻ, സാജിർ,ജി.കെ.സത്യൻ എന്നിവരുംപനന്തോട്ടത്തിൽ കുടുംബാംഗങ്ങളുംസംബന്ധിച്ചു.