മനം നിറച്ച് മെഗാ മാർഗംകളി

ചൊക്ലി: നിടുമ്പ്രം മുത്തപ്പൻ മടപ്പുരയുടെ ആറുദിവസം നീളുന്ന മഹോത്സവത്തിന് തുടക്കംകുറിച്ച് മെഗാ മാർഗംകളി അരങ്ങേറി. സാൻജോസ് ഹയർ സെക്കൻഡറി സ്‌കൂൾ അഡ്മിമിനിസ്ട്രേറ്റർ ഫാദർ മനോജ് ഒറ്റപ്ലാക്കൽ ഉദ്ഘാടനംചെയ്തു.
ഡോ. വിജയിത ഷിജു അധ്യക്ഷയായി. മാർഗംകളിയിൽ നൂറിൽപരം കലാകാരികൾ അണിനിരന്നു. സുമിത ദീപക്കാണ് പരിശീലക. രജനി മനയത്ത്, റിൻസിറനീഷ്, അശ്വനി നിധിൻ എന്നിവർ സഹായികളായി. മുൻ വർഷവും മെഗാ ഒപ്പനയും മെഗാ തിരുവാതിരയും അവതരിപ്പിച്ചിരുന്നു.
മടപ്പുര ഭരണ സമിതി സെക്രട്ടറി രവീന്ദ്രൻ അട്ടമ്പായി ഫാദറിനുള്ള ആദരവ് നൽകി. മാർഗംകളി പരിശീലക സുമിത ദീപക്കിനെ ആദരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വിശിഷ്ടാതിഥിയായി. ശ്രുതിറിനി, സന്തോഷ് അട്ടമ്പായി എന്നിവർ സംസാരിച്ചു. ഇ കെ രതി സ്വാഗതവും ബീന കരുണൻ നന്ദിയും പറഞ്ഞു.