Breaking News
‘ഐ.ടി’ യ്ക്ക് വേണം വികസനം
കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന നിർണായക മുന്നേറ്റത്തിന് കരുത്തുപകരാനുതകുന്ന അടിയന്തര ആവശ്യങ്ങളാണ് ഇവ. ബഡ്ജറ്റിനു മുന്നോടിയായി ധനമന്ത്രിയുമായി കാഫിറ്റ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ഇതുപ്രകാരം ക്രോഡീകരിച്ച സുപ്രധാന നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയ്ക്കായി രേഖാമൂലം സമർപ്പിച്ചത്. കോഴിക്കോട്, മലബാർ ഐ.ടി എക്‌സ്‌പോയുടെ നിക്ഷേപ പദ്ധതിക്കും ബഡ്ജറ്റിനും അംഗീകാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഐ.ടി രംഗത്ത് കോഴിക്കോടിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്ന് സംഘടന വ്യക്തമാക്കി. ഇതു ഉപയോഗപ്പെടുത്താനും കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐ.ടി രംഗത്തെ പ്രായോഗിക ലക്ഷ്യസ്ഥാനമായി കോഴിക്കോടിനെ മാറ്റാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് കാഫിറ്റെന്ന് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ വ്യക്തമാക്കി.കോഴിക്കോട്ടെ ഐടി പ്രഫഷണലുകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ മലബാറിലെയും കോഴിക്കോട്ടെയും സോഫ്‌റ്റ്വെയർ കമ്പനികൾ, കിൻഫ്ര ഐ.ടി. പാർക്ക്, എൻ.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ, സർക്കാർ സൈബർ പാർക്ക്, ഊരാളുങ്കൽ സൈബർപാർക്ക് എന്നിവ അംഗങ്ങളാണ്.
സർക്കാരിനു സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലായാൽ മലബാറിലെയും കോഴിക്കോട്ടെയും ഐടി മേഖലയ്ക്ക് വലിയ നേട്ടമായിരിക്കുമെന്ന കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുൾഗഫൂർ, സെക്രട്ടറി ആനന്ദ് ആർ.കൃഷ്ണൻ, ജനറൽ മാനേജർ അംജദ് അലി അമ്പലപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം റോഷിക് അഹമ്മദ് എന്നിവർ ചൂണ്ടിക്കാട്ടി.
@ പ്രധാന നിർദ്ദേശങ്ങൾ
സൈബർപാർക്കിൽ വേണം പുതിയ കെട്ടിടം
വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാർ സൈബർപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കെട്ടിടസൗകര്യവും മറ്റും അപര്യാപ്തമാണ്. പല കമ്പനികൾക്കും വിപുലീകരണം ആവശ്യമാണ്. പുതിയവയ്ക്ക് സ്ഥലം അനുവദിക്കേണ്ടതുമുണ്ട്.
ഓഡിറ്റോറിയവും വിനോദ മേഖലയും
സൈബർപാർക്ക് കാമ്പസിൽ നവീന സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും ആംഫി തിയേറ്ററുകളും സജ്ജമാക്കണം. വിനോദത്തിനും സാംസ്‌കാരിക വൈദഗ്ദ്ധ്യത്തിനും പരിഗണന നൽകി ടെക്‌നോപാർക്കിലേതിന് സമാനമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങളും മെച്ചപ്പെടുത്തലുകളും :
കൃത്യവും കാര്യക്ഷമവുമായ മുഴുവൻസമയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് കൃത്യമായ പദ്ധതി വേണം. യു.എൽ. സൈബർപാർക്കും സർക്കാർ സൈബർ പാർക്കും തമ്മിലുള്ള കണക്ടിവിറ്റി കാര്യക്ഷമാക്കണം
വേണം ഡേകെയർ സെന്റർ
സൈബർപാർക്ക് ജീവനക്കാരിൽ 40ശതമാനം പേർ സ്ത്രീകളും വിവാഹിതരുമാണ്. അതിനാൽ ഒരു ഡേകെയർ സൗകര്യം ഏറെ പ്രയോജനപ്രദമായിരിക്കും. കൂടുതൽ സ്ത്രീ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും.
പുതിയ പ്രതിഭകളുടെ നിയമനവും പരിശീലനവും
കേരള നോളജ് മിഷൻ, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് നൈപുണ്യ വികസന വിനിയോഗത്തിന് ഉതകുന്ന പദ്ധതി നടപ്പിലാക്കണം. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സംവിധാനങ്ങൾ, പ്രാദേശിക കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് പരിശീലന വിനിമയ പദ്ധതികൾ നടപ്പിലാക്കാനുള്ള സാമ്പത്തികസഹായവും പിന്തുണയും ഉറപ്പാക്കണം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു