തലശ്ശേരിയിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണത്തിന് നിയന്ത്രണം

Share our post

തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം. നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണ്ടേതാണെന്ന് ചെയർപേഴ്സൻ പറഞ്ഞു.

അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പരസ്യ ബോർഡ് വയ്ക്കുന്നതിനു മുൻകൂട്ടി നഗരസഭയുടെ അനുവാദം വാങ്ങിക്കേണ്ടതാണ്.സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച എം.ജി. റോഡ്, ആശുപത്രി റോഡ് എന്നിവടങ്ങളിൽ പഴയ ബസ് സ്റ്റാൻഡ് പഞ്ചാരകിണർ പരിസരം എന്നിവടങ്ങളിൽ കൊടിതോരണങ്ങൾ, ബോർഡുകൾ ,ബാനറുകൾ തുടങ്ങിയവ കെട്ടാൻ അനുവദിക്കില്ലെന്ന് ചെയർമാൻ പറഞ്ഞു.

ഇവ കെട്ടുന്നതിന് നഗരസഭയുടെ അനുമതിയും ഫീസും ഈടാക്കുമെന്ന് ചെയർ മാൻ പറഞ്ഞു. ലോകകപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പ്രചരണ സാമഗ്രികൾ ബന്ധപ്പെട്ടവർ തന്നെ ഉടൻ സ്വന്തം ഉത്തരവാദിത്വത്തിൽ മറ്റേണ്ടതാണ്. അല്ലാത്ത പക്ഷം പൊലീസ് കേസുൾപ്പടെ നിയമനടപടി നേരിടേണ്ടി വരും.

നേരത്തെയുള്ള തീരുമാനപ്രകാരം പ്രചരണ സാമഗ്രികൾ വെക്കുന്നത് നിരോധിച്ച പഴയ ബസ്റ്റാന്റ് എം.ജി റോഡ്, ബി.ഇ.എം.പി സ്‌കൂൾ പരിസരം, പഞ്ചാര കിണർ, ഹോസ്പിറ്റൽ റോഡ്, പുതിയ ബസ് സ്റ്രാന്റ് ക്ലോക്ക് ടവർ പരിസരം, പാട്യം ഗോപാലൻ സി സി ഉസ്മാൻ റോഡ്, ഹൈ മാസ്സ് ലോ മാസ്സ് ലൈറ്റുകൾളുടെ തൂണുകൾ എന്നിവിടങ്ങളിൽ പ്രചാരണ ബോർഡ് വെച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും.

ട്രാഫിക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുത്. രാഷ്ട്രീയ പാർട്ടികളുടെ നഗരസഭ ഓഫീസിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി ബിജുമോൻ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ കാത്താണ്ടി റസാക്ക്, പൊന്ന്യം കൃഷ്ണൻ, എം.പി സുമേഷ്, അനിൽകുമാർ, കെ. അജേഷ്, കെ. വിനയരാജ്, കെ.ഇ. പവിത്രൻ നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഹൈക്കോടതി നിർദ്ദേശപ്രകാരം നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, എസ് എച്ച് ഒ., പി.ഡബ്ല്യു.ഡി. ദേശീയ പാത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!