Breaking News
കരുവന്നൂർ തട്ടിപ്പിന് ഒന്നര വർഷം : പണം കാത്ത് 423 നിക്ഷേപകർ
തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ പിൻവലിക്കാൻ അപേക്ഷിച്ചവരുടെ മൊത്തം തുകയോ അധികൃതർ വെളിപ്പെടുത്തുന്നില്ല.
25,000 മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപമുള്ളവരുണ്ട്.കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടിയുടെ പാക്കേജ് സർക്കാർ അംഗീകരിച്ചെങ്കിലും സഹകരണ റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടിയിലെ അഞ്ച് കോടിയാണ് കിട്ടിയത്. ഈ തുക വായ്പയായി നൽകണമെന്ന് നിഷ്‌കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചുമില്ല.
സംസ്ഥാന സഹകരണ ബാങ്കിലുള്ള കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനമായ രണ്ട് കോടിയാണ് നിക്ഷേപകർക്ക് വീതം വച്ചത്.പുനരുദ്ധാരണത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ബാങ്കിനെ രക്ഷിക്കാൻ ജില്ലാതല സഹകരണ സംവിധാനങ്ങൾ വഴി ശ്രമിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് തുക നൽകാനാകുന്നില്ല.
രോഗികൾക്ക് പരമാവധി രണ്ട് ലക്ഷമാണ് നൽകുന്നത്. സഹകരണ മന്ത്രി ഇടപെട്ടതോടെ ഒന്നര വർഷത്തിനിടെ ഒരാൾക്ക് മുഴുവൻ നിക്ഷേപവും ( 23 ലക്ഷം), മറ്റൊരാൾക്ക് പത്ത് ലക്ഷവും നൽകി. പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിക്കുകയും ജപ്തി നോട്ടീസിനെ തുടർന്ന് രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നിക്ഷേപകരുടെ സീനിയോറിറ്റി പ്രകാരം മുതലിലെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുന്നത്.തട്ടിപ്പ് ഇങ്ങനെതട്ടിച്ചത് 226.77 കോടി
നിക്ഷേപകർക്ക് നൽകിയത് 64 കോടി
തിരിച്ചടവ് നോട്ടീസ് 125 കോടികെ.വൈ.എസി പുതുക്കുന്നുകെ.വൈ.സി പരിശോധിച്ച് യഥാർത്ഥ നിക്ഷേപകരെന്ന് ഉറപ്പാക്കി നൽകുന്നതിനാലാണ് കാലതാമസം. ജീവനക്കാർ കുറവായതിനാൽ കെ.വൈ.സി പുതുക്കാൻ സമയമെടുക്കുന്നു. കുടിശിക പിരിച്ചുള്ള വരുമാനം കൊണ്ടാണ് തുക തിരികെ നൽകുന്നത്.
പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എട്ട് ശതമാനം പലിശയ്ക്ക് 10.5 കോടി സമാഹരിച്ചു. ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു