കളിയും കാര്യവുമായി ലക്ഷ്യത്തിലെത്തിയ ഫൈന്‍ ട്യൂണ്‍ സമാപിച്ചു

Share our post

കളികളും സംവാദങ്ങളും ടാബ്ലോകളുമായി വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്ക് സമാപനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് .എസ്. കെ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഫൈന്‍ട്യൂണ്‍ ജില്ലയിലെ 15 വിദ്യാലയങ്ങളിലും പൂര്‍ത്തിയായി.

ആത്മവിശ്വാസത്തോടെ മുന്നേറാനും ലക്ഷ്യലെത്താനുമുള്ള പ്രചോദനമായി പരിപാടി മാറി. ഉള്ളിലുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാനുമുള്ള വഴികാട്ടിയായാണ് ഫൈന്‍ ട്യൂണിനെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. വിദഗ്ധരായ അധ്യാപകരാണ് കുട്ടികളുമായി സംവദിച്ചത്. സ്വപ്നങ്ങള്‍ക്ക് തടസമാകുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടണമെന്ന് ഓരോ വിദ്യാര്‍ഥിയും പരിപാടിയിലൂടെ പ്രതിജ്ഞ ചെയ്തു.
പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് വീതമാണ് ക്ലാസ് നല്‍കിയത്. ജി എച്ച് എസ് എസ് രാമന്തളി, സീതിസാഹിബ് എച്ച് .എസ്. എസ് തളിപ്പറമ്പ്, രാജാസ് എച്ച് .എസ് .എസ് ചിറക്കല്‍, പറശ്ശിനിക്കടവ് എച്ച്. എസ് .എസ്, ജി .എച്ച്. എസ്. എസ് നെടുങ്ങോം, ജി .എച്ച്.എസ്.എസ്പാല, ജി .എച്ച്. എസ് .എസ് എടയന്നൂര്‍, സി .എച്ച് .എം. കെ. എസ് ജി. എച്ച് .എസ് എസ് മാട്ടൂല്‍, ജി എച്ച് എസ് എസ് കൂത്തുപറമ്പ്, എന്‍ എ എം പെരിങ്ങത്തൂര്‍, പി .ആര്‍. എം .എച്ച്. എസ് എസ് പാനൂര്‍, ജി എച്ച് എസ് എസ് ചുണ്ടങ്ങാപ്പൊയില്‍, ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ് തലശ്ശേരി, ഗവ. സിറ്റി എച്ച് എസ് എസ് കണ്ണൂര്‍ സിറ്റി, ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് എന്നീ 15 സ്‌കൂളുകളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ദി ട്രാപ്പും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പയ്യന്നൂര്‍ ബി .ആര്‍ സിതല പരിപാടി രാമന്തളി ഒ .കെ. കെ. എസ്. ജി. എച്ച് .എസ്എസില്‍ രാമന്തളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി .പി അശോകന്‍ അധ്യക്ഷത വഹിച്ചു. കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ബിജു വാഴവളപ്പില്‍ ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ പി. പി നാരായണി, ബി.പി.സി കെ .സി പ്രകാശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്ട്രസ് സുജാത ടീച്ചര്‍, പി .ആര്‍ .ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി .വി ശ്രീലേഖ, ബി. ആര്‍ .സി പ്രതിനിധി കെ. മിനി തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിട്ടി ബി. ആര്‍ സിതല പരിപാടി പാല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി .പി രജീഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബി. ആര്‍ .സി ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി .എം തുളസീധരന്‍ അധ്യക്ഷത വഹിച്ചു. പി .ആര്‍. ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി .സ്വാതി പദ്ധതി വിശദീകരിച്ചു. ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ. എന്‍ .പ്രേംജിത്ത് ക്ലാസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് സി സാജു, ഹെഡ് മിസ്ട്രസ് എന്‍ .സുലോചന, പി. ടി. എ പ്രസിഡണ്ട് കെ മണികണ്ഠന്‍, ഇരിട്ടി ബി.ആര്‍.സി ക്ലസ്റ്റര്‍ റിസോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ സി ആര്‍ ഷില്‍സ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴപ്പിലങ്ങാട് ഗവ. എച്ച് .എസ് .എസില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി സജിത ഉദ്ഘാടനം ചെയ്തു. ബി.പി.സി. സി .ആര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സരീഷ് പയ്യമ്പള്ളി ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി .സമിത, പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ കെ സജീര്‍, ബിആര്‍സി ട്രെയിനര്‍ കെ .സജില്‍, അധ്യാപകരായ എസ്. കെ സതീശന്‍, ജി .പി ദീപ എന്നിവര്‍ സംസാരിച്ചു.

തലശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാംഗം സി ഒ ടി ഷബീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം ജയരാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.ജിനേഷ് കുമാര്‍ എരമം ക്ലാസെടുത്തു. തലശ്ശേരി സൗത്ത് ബി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍ ടി. വി സകീഷ്, പി .ആര്‍. ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിത്യ വത്സന്‍, അധ്യാപകന്‍ ആര്‍ .ഐ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!