ഭൂജല ഡാറ്റ ഉപഭോക്താക്കള്‍ക്കായി ശില്‍പ്പശാല നടത്തി

ഭൂജല വകുപ്പ് നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭൂജലം വര്‍ധിപ്പിച്ച് കുടിവെള്ള ക്ഷാമം ഒഴിവാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പ് ജലവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരുന്നു.
ഈ വിവരങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍, ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കായാണ് ശില്‍പ്പശാല നടത്തിയത്. കെ .ടി .ഡി. സി ലൂം ലാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഡി.എം .കെ .കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
വകുപ്പ് ജില്ലാ ഓഫീസര്‍ ബി .ഷാബി, പയ്യന്നൂര്‍ ഹൈഡ്രോളജി സെക്ഷന്‍ അസി.ഡയറക്ടര്‍ വി .എം രേവ വേണു എന്നിവര്‍ ക്ലാസെടുത്തു. സൂപ്രണ്ടിങ്ങ് ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ജി ബിന്ദു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് ബിന്ദു ഗോപിനാഥ്, ഹൈഡ്രോജിയോളജിസ്റ്റ് കെ .എ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു