പേരാവൂർ ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് കുടുംബസംഗമം

പേരാവൂർ:ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചലചിത്രതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായി പാലിയേറ്റീവ് ദിന സന്ദേശം കൈമാറി.
സെക്കൻഡറി പാലിയേറ്റീവ് അംഗങ്ങളായ അൻപത് പേർക്ക് പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ സ്വരൂപിച്ച ഭക്ഷ്യ കിറ്റുകൾ സമ്മാനിച്ചു.ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ,മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു,ജില്ലാ പഞ്ചായത്തംഗം വി.ഗീത,ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ,കെ.സനോജ്,ആർ.സജീവൻ,പേരാവൂർ ഫോറം പ്രതിനിധി ബേബി കുര്യൻ,മിനി,കെ.മോഹനൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുമുള്ള പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.