ഹയര്‍ സെക്കന്‍ഡറി ബാച്ച് പുന:ക്രമീകരണം; നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാം

Share our post

ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍. സുരേഷ്‌കുമാര്‍, ജോയിന്റ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്ററി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

hsebatchreorganisation2023@gmail.com എന്ന ഇ -മെയിലിലും അയക്കാവുന്നതാണ്. മേഖലാ ഉപ ഡയറക്ടര്‍മാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകള്‍ ഉണ്ടാകുമെന്നതിനാല്‍ നേരിട്ടും ആവശ്യങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. പ്രാദേശികമായ ആവശ്യകതകള്‍ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തുന്നതായിരിക്കും. അത് സംബന്ധമായ അറിയിപ്പ് പിന്നീട് നല്‍കുന്നതാണ്.

താലൂക്കടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ആവശ്യകതയും മുന്‍ വര്‍ഷങ്ങളിലെ അഡ്മിഷന്‍ സ്റ്റാറ്റസും വിലയിരുത്തിയാകും നിര്‍ദേശങ്ങള്‍ പരിഗണിക്കുക. മാര്‍ച്ച് 31 നകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനമായിട്ടുളളത്.

എം.എ .എ. മാര്‍ക്കും, ജില്ലാപഞ്ചായത്തുകള്‍ക്കും, പി.ടി.എ. കള്‍ക്കും , മാനേജ്‌മെന്റുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യകതകളും നിര്‍ദേശങ്ങളും നല്‍കുന്നതിന് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!