Breaking News
വൈദ്യുതിനിരക്ക് കൂട്ടുന്ന നിർദേശവുമായി കേന്ദ്രം ; ഭാരം ഉപയോക്താക്കളിലേക്ക്
രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ. ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ് ശതമാനം ഇറക്കുമതി ചെയ്‌തതായിരിക്കണമെന്ന് നിലയങ്ങൾക്ക് ഊർജമന്ത്രാലയം നിർദേശം നൽകി.
കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതിനിരക്ക് വർധിക്കാനിടയാക്കുന്നതാണ് ഈ നിർദേശം. വൈദ്യുതി ആവശ്യകതയ്‌ക്ക് അനുസരിച്ച് ആഭ്യന്തര വൈദ്യുതോൽപ്പാദനം ഇല്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഇറക്കുമതി കൽക്കരിക്കായി നടപടി സ്വീകരിക്കണമെന്ന കേന്ദ്രത്തിന്റെ തീട്ടൂരം.
ഉൽപ്പാദനവും ആഭ്യന്തര കൽക്കരിയുടെ ലഭ്യതയും തമ്മിലുള്ള വിടവ് നികത്താൻ ഇറക്കുമതി കൽക്കരി ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതിവിതരണം പ്രതിസന്ധിയിലാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിർദേശം അംഗീകരിക്കാത്ത നിലയങ്ങൾക്ക് ആഭ്യന്തര കൽക്കരി വിതരണം പരിമിതപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
ഇറക്കുമതി കൽക്കരി ഉപയോഗിക്കാൻ നിർബന്ധിതമാകുന്നതോടെ നിലയങ്ങളുടെ ഉൽപ്പാദനച്ചെലവ് ഉയരും. ഇതോടെ നിലയങ്ങൾ വൈദ്യുതിവില കൂട്ടും. ഇവിടങ്ങളിൽനിന്ന് വൈദ്യുതി വാങ്ങുന്ന കെഎസ്‌ഇബിക്ക് ഉൾപ്പെടെ വാങ്ങൽച്ചെലവുമേറും. വൈദ്യുതി വാങ്ങൽച്ചെലവിൽ ഉൾപ്പെടെയുണ്ടാകുന്ന വർധന മാസംതോറും ഈടാക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ വൈദ്യുതിചട്ടം ഭേദഗതി ചെയ്‌തതിലൂടെ ഈ ഭാരം ഉപയോക്താക്കളിലാണ് വന്നുചേരുക.
വൈദ്യുതി ആവശ്യകത, ഉപയോഗം എന്നിവയിലെ വർധനയാണ് കൽക്കരി ദൗർലഭ്യത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ചയാണ് പ്രതിസന്ധിക്കിടയാക്കിയത്. മുൻവർഷവും സമാനനിർദേശം ഇറക്കിയിരുന്നു.
കെഎസ്‌ഇബിയുടെ ചെലവ് ഉയരും
കേന്ദ്രസർക്കാർ നിർദേശം നിലയങ്ങൾ നടപ്പാക്കുന്നതോടെ കെഎസ്‌ഇബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ വിലയും ഉയരും. കെഎസ്‌ഇബി വിവിധ നിലയങ്ങളിൽനിന്നാണ് വൈദ്യുതി വാങ്ങുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു