കോളയാടിൽ തടയണകളും കയർ ഭൂവസ്ത്ര ഭിത്തികളും നാടിന് സമർപ്പിച്ചു

കോളയാട്: ജലാഞ്ജലി നീരുറവ് പദ്ധതിയിലുൾപെടുത്തി കോളയാട് പഞ്ചായത്തിൽ നിർമ്മിച്ച 322 തടയണകളും രണ്ട് കയർ ഭൂവസ്ത്ര സംരക്ഷണ ഭിത്തിയും നാടിന് സമർപ്പിച്ചു.പെരുവ പുഴയരികിൽ ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം .റിജി. അധ്യക്ഷയായി. ജലാഞ്ജലി പദ്ധതി ഹരിതകേരളമിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരനും നീരുറവ് പദ്ധതിതൊഴിലുറപ്പ് മിഷൻ ജോയിന്റ് പോഗ്രാം ഓഫീസർ പി സുരേന്ദ്രനും വിശദീകരിച്ചു.
ഇത്രയധികം തടയണകൾ നിർമ്മിച്ച് ജല സംരക്ഷണ പ്രവൃത്തികൾ നടത്താൻ കഴിഞ്ഞതിലൂടെ കോളയാട് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ .ഇ .സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി. ജയരാജൻ, ഉമാദേവി, പഞ്ചായത്ത് അംഗം റോയ് പൗലോസ് , പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, അക്രഡിറ്റ് എഞ്ചിനീയർ തുഷാര എന്നിവർ സംസാരിച്ചു.