കുറ്റ്യാട്ടൂരിൽ നെൽകൃഷി സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മ
കുറ്റ്യാട്ടൂർ: ജലക്ഷാമത്തെതുടർന്ന് വരൾച്ച നേരിട്ട നെൽവയലുകൾ സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മകൾ കൈകോർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ജലലഭ്യത കുറഞ്ഞതോടെ ഭീഷണിയിലായത്.
ഇതേ തുടർന്നാണ് കുറ്റ്യാട്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് പിന്തുണയായി “ഓപ്പറേഷൻ സപ്പോർട്ട്’ പദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിവിധ പാടശേഖരങ്ങളിലെ വനിതാ–– പുരുഷ കാർഷികസംഘങ്ങൾ പമ്പ് സെറ്റുകൾ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.
ഹെക്ടറിന് 2800 രൂപയാണ് ഈയിനത്തിൽ കർഷകർക്ക് കൃഷിഭവൻ നൽകുന്നത്. പഞ്ചായത്തിലെ 45 ഹെക്ടറോളം നെൽകൃഷി ഇത്തരത്തിൽ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വ്യക്തിഗത ജലസേചനവും തുടങ്ങി. കൃഷി സംരക്ഷിക്കാനായി നിർവധി കർഷകർ പാടങ്ങളിൽ ജലസേചന സൗകര്യമൊരുക്കി.