ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

Share our post

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്.

കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല.

വെള്ളക്കരം കൂട്ടാന്‍ എല്‍.ഡി.എഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!