നഗ്നതാ പ്രദർശനം: യുവാവിന് രണ്ട് വർഷം തടവും പിഴയും

തളിപ്പറമ്പ്: മദ്രസയിൽ നിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിന് തടവും പിഴ ശിക്ഷയും വിധിച്ചു.
പിലാത്തറ സി.എം നഗർ തെക്കൻ റിജോ(34)യെയാണ് 2 വർഷം തടവിനും 10000 രൂപ പിഴ ശിക്ഷയ്ക്കും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2019 ഫെബ്രുവരി 10ന് രാവിലെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് റിജോയെ അറസ്റ്റ് ചെയ്തു. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.