അമ്മയെ ആര് സംരക്ഷിക്കും എന്ന തര്‍ക്കം;നടു റോഡില്‍ സഹോദരന്‍ സഹോദരിയെ വെട്ടി

തിരുവനന്തപുരത്ത്: നടു റോഡില്‍ സഹോദരന്‍ സഹോദരിയെ വെട്ടി. ഭരതന്നൂര്‍ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യന്‍ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.
അമ്മയെ ആര് സംരക്ഷിക്കും എന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ് വെട്ടേറ്റത്.
ഷീല ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.