അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

പേരാവൂർ: അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും വെള്ളി മുതൽ ശനി വരെ വിവിധ ചടങ്ങുകളോടെ നടക്കും.വെള്ളിയാഴ്ച രാത്രി അലിഫ് ചെയർമാൻ ആറളം തങ്ങളുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് ജനറൽ സെക്രട്ടറി ഡോ.അബ്ദുൾ ഹകീം അസ് ഹരി ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച ബുർദ മജ്‌ലിസ് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുന ഹസ്സൻ ഉസ്താദ് വയനാട് നേതൃത്വം നല്കും.
ഞായറാഴ്ച വൈകിട്ട് നാലിന് പേരോട് ഉസ്താദ് നവീകരിച്ച മസ്ജിദ് നാടിന് സമർപ്പിക്കും.രാത്രി സമാപന സമ്മേളനം എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് താഹാ തങ്ങൾ സഖാഫി കുറ്റ്യാടി ഉദ്ഘാടനം ചെയ്യും.പേരാവൂർ,മുരിങ്ങോടി,ചെവിടിക്കുന്ന് മഹല്ല് ഭാരവാഹികളെ ചടങ്ങിൽ ആദരിക്കും.