ഷാനവാസിനെ പുറത്താക്കണം; ആലപ്പുഴ നഗരസഭാ കൗൺസിലിൽ സംഘർഷം

Share our post

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സി.പി.എം കൗൺസിലർ ഷാനവാസിനെതിരേ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ഷാനവാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയുമാണ് രംഗത്തെത്തിയത്.

ചെയർപേഴ്സന്‍റെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ഇരച്ചുകയറി. ഷാനവാസിനെ പുറത്താക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പിന്നീട് പോലീസ് എത്തിയാണ് പ്രതിപക്ഷ അംഗങ്ങളെ ഇവിടെനിന്നും മാറ്റിയത്.

ലഹരിക്കെതിരേ നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ഷാനവാസിനെതിരായ ആരോപണം തെളിയിക്കപ്പെട്ടാൽ മാത്രം നടപടി സ്വീകരിക്കുകയുള്ളുവെന്ന് ചെയർപേഴ്സൺ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!