വുഷുവിൽ മലപ്പുറം ചാമ്പ്യന്മാർ

Share our post

കണ്ണൂർ: കേരള സ്കൂൾ ഗെയിംസിന്റെ വുഷു മത്സരത്തിൽ 60 പോയിന്റോടെ മലപ്പുറം ( 9 സ്വർണം, 3 വെള്ളി, 6 വെങ്കലം) ഓവറോൾ ചാമ്പ്യന്മാരായി. 45 പോയിന്റോടെ കോഴിക്കോട് ( 6 സ്വർണം, 3 വെള്ളി, 6 വെങ്കലം) റണ്ണേഴ്സ് അപ് ആയി. എറണാകുളം മൂന്നാം സ്ഥാനവും തിരുവനന്തപുരം നാലാം സ്ഥാനവും നേടി.

ടെന്നീസിൽ അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ എന്നിവർ യഥാക്രമം 2 മുതൽ 4വരെ സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവർ യഥാക്രമം 2 മുതൽ 4 വരെ സ്ഥാനം നേടി.

ബോക്സിങ് അണ്ടർ ‌17–- 19 ആൺകുട്ടികളുടെ മത്സരം കഴിഞ്ഞപ്പോൾ 60 പോയിന്റുമായി ( സ്വർണം 7, വെള്ളി 7, വെങ്കലം 4 ) കോഴിക്കോട് മുന്നേറുന്നു. 44 പോയിന്റുമായി ( 4 സ്വർണം, 6 വെള്ളി, 6 വെങ്കലം) മലപ്പുറം രണ്ടാം സ്ഥാനത്താണ്‌. 37 പോയിന്റുമായി ( 4 സ്വർണം, 4 വെള്ളി, 5 വെങ്കലം) തിരുവനന്തപുരം മൂന്നാം സ്ഥാനത്തുണ്ട്.

ബാസ്കറ്റ്ബോളിൽ അണ്ടർ 17 ആൺകുട്ടികളുടെ സെമിഫൈനലിൽ കോട്ടയം തിരുവനന്തപുരത്തെയും കൊല്ലം ആലപ്പുഴയെയും നേരിടും. പെൺകുട്ടികളുടെ മത്സരത്തിൽ കൊല്ലം എറണാകുളത്തെയും കോഴിക്കോട് തൃശൂരിനെയും നേരിടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!