സ്‌കൂള്‍ കലോത്സവത്തിന് മാംസം വിളമ്പിയാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കും’; വാഗ്ദാനവുമായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി

അടുത്ത സ്‌കൂള്‍ കലോത്സവത്തിന് മാസംഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിച്ചിറച്ചി സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി.
സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടിഎസ് പ്രമോദ് എന്നിവര്‍ പറഞ്ഞു._
അടുത്ത സ്‌കൂള്‍ കലോത്സവം മുതല്‍ നോണ്‍വെജ് ഭക്ഷണം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് സമിതിയുടെ ഈ പ്രതികരണം. കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി .ശിവന്‍കുട്ടി പറഞ്ഞിരുന്നു.
നോണ്‍ വെജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം.