വിരനശീകരണ ഗുളികയ്ക്കെതിരേ വ്യാജപ്രചാരണം: ആരോഗ്യ വകുപ്പ് നിയമനടപടിയിലേക്ക്

തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന വിരനശീകരണ ഗുളികയ്ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിയിലേക്ക്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പോലീസിന് പരാതി നല്‍കി.പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.