Breaking News
കാരുണ്യ ആരോഗ്യ പദ്ധതിക്ക് അർഹമായ വിഹിതം അനുവദിക്കാതെ കേന്ദ്രം; കടലാസിൽ 60 ശതമാനം, നൽകുന്നത് 10
തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്ക് അർഹവിഹിതം നൽകാതെ കേന്ദ്രം. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന നിയമം മറന്ന കേന്ദ്രം നിലവിൽ നൽകുന്നത് 10 ശതമാനത്തിൽ താഴെ വിഹിതം മാത്രം.
42 ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ കാസ്പിന്റെ ഗുണഭോക്താക്കൾ. അതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള ചികിത്സാ ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം നൽകേണ്ടത്. ബാക്കിയുള്ള 20 ലക്ഷം കുടുംബങ്ങളുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
എന്നാൽ ഒരു കുടുംബത്തിന് 1030 രൂപ മാത്രമെ അനുവദിക്കുകയെന്ന പരിധി പരിധി നിശ്ചയിച്ചിരിക്കുകയാണ് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്‌എ). ഈ പരിധിയുടെ 60 ശതമാനമായ 618 രൂപ മാത്രമാണ് കേന്ദ്രം നിലവിൽ ഒരു കുടുംബത്തിന് അനുവദിക്കുന്നത്.
ആകെ ചികിത്സാചെലവിന്റെ 60 ശതമാനം വിഹിതം നൽകണമെന്ന നിയമം നിലനിൽക്കുമ്പോളാണ് ഈ അനീതി. ഇത്തരത്തിൽ 2021–-22ൽ 22ലക്ഷം കുടുംബങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചത് വെറും 138 കോടി രൂപമാത്രം. ഈ കാലയളവിൽ സംസ്ഥാനത്ത് കാസ്പിനായി ആകെ ചെലവായത് 1400 കോടി രൂപയായിരുന്നു. കോവിഡ് വ്യാപനകാലമായതിനാൽ ഗുണഭോക്താക്കൾ അല്ലാത്തവർക്കും സംസ്ഥാനം സൗജന്യ ചികിത്സ നൽകിയിരുന്നു.
രോഗിയുടെ ആകെ ചികിത്സാചെലവിന്റെ 60 ശതമാനമെങ്കിൽ നൽകാൻ കേന്ദ്രം തയാറാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. നാഷണൽ ഫുഡ് സേഫ്‌റ്റി ആക്ട് (എൻഎഫ്‌എസ്‌എ) പ്രകാരമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി കുടുംബങ്ങളുടെ എണ്ണമെടുത്ത് വിഹിതം അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രം തയാറായിട്ടില്ല. എൻഎഫ്‌എസ്‌എ വിവരങ്ങൾ അടിസ്ഥാനമാക്കി സാർവത്രിക ആരോഗ്യപരിരക്ഷ നടപ്പാക്കുകയെന്ന വലിയ ലക്ഷ്യമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പദ്ധതിക്കായി ധനവകുപ്പ് കഴിഞ്ഞ ബുധനാഴ്ച 200 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
Breaking News
മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു