Breaking News
കൃഷിയിടങ്ങൾ കൈയടക്കി വന്യജീവികൾ; കർഷകരുടെ കണ്ണീരിനും വിലയില്ല

ആറളം: കാട്ടാനയും കാട്ടുപന്നിയും മലയോരത്തെ കർഷകരുടെ സമാധാനം കെടുത്തുന്നു. വന്യമൃഗങ്ങളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് മലയോരത്തെ പഞ്ചായത്ത്, വനം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ലെന്നാണ് പരാതി. ദുരിതം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കർഷകർ മുന്നറിയിപ്പ് നൽകുന്നത്.ആറളം ഫാം, പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുമ്പോൾ ശ്രീകണ്ഠപുരം മേഖലയിൽ കാട്ടുപന്നിയാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതക്കുമ്പോൾ ഇവയെ അതിർത്തി കടത്തുന്നതിൽ വിയർക്കുകയാണ് വനംവകുപ്പ്. ആനമതിൽ തകർത്തും പ്രതിരോധ സംവിധാനങ്ങൾ മറികടന്നും ആറളം വനത്തിൽനിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിന്റ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വരുത്തുമ്പോൾ കൃഷി നാശത്തിനുള്ള നഷ്ടം പോലും ലഭിക്കുന്നില്ല. കാട്ടാനകൾ കൃഷി നശിപ്പിച്ച ഇനത്തിൽ
കോടികളുടെ നഷ്ടമാണ് ഫാമിനുണ്ടായത്.
വനം വകുപ്പ് നൽകിയ നഷ്ടപരിഹാരമാകട്ടെ നാമ മാത്രം. ഫാമിന്റ അധീനതയിലുള്ള കൃഷി സ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക മേഖലയിലെ തൊഴിലാളികൾ. ആനകളെ ആറളം വനത്തിലേക്ക് പല തവണ തുരത്തിയിട്ടും ഇവ മൽസരിച്ച് മടങ്ങിയെത്തുകയാണ്. ഇതിൽ അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികൾക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവർക്ക് നേരെ പാഞ്ഞടുക്കുകയാണിവ.
ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും അതിർത്തിയിൽ വിഭാവനം ചെയ്ത ആന മതിൽ പദ്ധതി നടപ്പാവാതെ വർഷങ്ങളായി ചുവപ്പ് നാടയിൽ പെട്ടതാണ് വിളനിലമായിരുന്ന ആറളം ഫാമിന് തീരാശാപമായത്.ശ്രീകണ്ഠപുരത്തെ കുത്തിമറിച്ച്കാട്ടുപന്നികൾചെങ്ങളായി, തവറൂൽ, കുളത്തൂർ, കണ്ണാടിപ്പാറ, പരിപ്പായി, എടക്കുളം, മുങ്ങം, പ്രദേശങ്ങളിലാണു കാട്ടുപന്നിശല്യത്തിൽ കർഷകർ പൊറുതിമുട്ടിയിരിക്കുന്നത്. നെൽക്കൃഷിയും വയലുകളിലെ പച്ചക്കറി കൃഷികളായ വെള്ളരി, പയർ, ചീര ഉൾപ്പെടെയുമാണ് നശിപ്പിക്കുന്നത്.
വീട്ടുപറമ്പുകളിലെത്തി വാഴ, ചേമ്പ്, ചേന എന്നിവയും നശിപ്പിക്കുന്നുണ്ട്. എടക്കുളം വയലിൽ വിളഞ്ഞ നെൽക്കതിരുകളും പന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണു നെൽക്കതിരുകൾ നശിപ്പിച്ചത്.രാപ്പകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന പന്നികൾ തോട്ടങ്ങൾ കുത്തിയിളക്കി നശിപ്പിക്കുയാണ്. കാട്ടുപന്നിശല്യം തടയുന്നതിനായി ഗ്രാമീണ മേഖലകളിൽ ഏറുമാടം കെട്ടി നെൽക്കർഷകർ ഉൾപ്പെടെ കാവലിരിക്കുന്നുണ്ടെങ്കിലും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചെറിയ കാടുകളിൽ പോലും പന്നികൾ താവളമൊരുക്കിയതായി നാട്ടുകാർ പറയുന്നു.ചെങ്ങളായി പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടിവച്ച് കൊല്ലുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ തോക്കിന് ലൈസൻസുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തും.വി.പി. മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് , ചെങ്ങളായി
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്