വയനാട്ടിലും കണ്ണൂരിലും കണ്ടത് ഒരേ കടുവയെന്ന് പ്രാഥമിക നിഗമനം; സ്ഥിരീകരണം തേടി വനം വകുപ്പ്

Share our post

കോഴിക്കോട്: വയനാട്ടില്‍ മയക്കുവെടിവെച്ച് പിടികൂടിയത് കണ്ണൂര്‍ ആറളത്ത് കണ്ട അതേ കടുവ തന്നെയാണെന്ന് സൂചന. രണ്ടും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെയാണ്. കാല്‍പ്പാടുകള്‍, തേറ്റ, തൂക്കം, നീളം തുടങ്ങിയവ നിരക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറളത്ത് കണ്ട അതേ കടുവയേയാണ് വയനാട്ടില്‍ പിടികൂടിയത് എന്ന പ്രാഥമിക നിഗമനത്തിലേക്ക് വനം വകുപ്പ് എത്തുന്നത്.

തിരിച്ച് പെട്ടന്ന് കാടുകയറുന്ന പ്രകൃതമല്ല ഈ കടുവയുടേതന്നും വനം വകുപ്പിന് നിഗമനം ഉണ്ട്. ഇന്നലെ വരെ ആറളത്ത് തിരച്ചില്‍ നടത്തുകയും കൂട് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും കടുവ ആറളം വനത്തില്‍ ഉണ്ടെന്നതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

രണ്ടിടത്തും കണ്ടത് ഒരേ കടുവ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ എന്‍.പി.സി.എ ഡാറ്റയും പിടി കൂടിയ കടുവയുടെ വിവരങ്ങളും ഒത്തു നോക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!