Breaking News
ശബരിമല കതിന അപകടം: 48% പൊള്ളലേറ്റയാളും മരിച്ചു; ലൈസന്‍സിയുടെ പേരില്‍ കേസില്ല, അനാസ്ഥ
കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ വെടിമരുന്ന് കത്തിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അഞ്ചാംവാർഡിൽ പാലക്കുന്നുമോടി കിഴക്കേച്ചരുവിൽ രജീഷ്(35) ആണ് മരിച്ചത്.
ജനുവരി രണ്ടിനായിരുന്നു അപകടം. രജീഷിനൊപ്പം പരിക്കേറ്റ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ.വിജയകുമാർ(47) ജനുവരി ആറിന് മരിച്ചിരുന്നു. ഇവർക്കൊപ്പം പൊള്ളലേറ്റ അമൽ (28) ചികിത്സയിലാണ്.
ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുള്ള വെടിവഴിപാട് സ്ഥലത്ത് കതിന നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ച് തീ പടർന്നത്.
പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചിരുന്നു. വിജയകുമാറിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രജീഷിന് 48 ശതമാനമായിരുന്നു പൊള്ളൽ.
മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായിരുന്നു ഇത്. രാസവസ്തുക്കൾ അടങ്ങിയ പുക ഉള്ളിൽച്ചെന്നത് സ്ഥിതി മോശമാക്കി.
പൊള്ളലേറ്റ ഭാഗത്ത് ചർമം വെച്ചുപിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാഥമികഘട്ടം ചെയ്തെങ്കിലും കുടലിലും മറ്റും അണുബാധ രൂക്ഷമായത് തുടർചികിത്സ പ്രയാസത്തിലാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രഘുനാഥനാണ് രജീഷിന്റെ അച്ഛൻ. അമ്മ: ഒാമന. ഭാര്യ: പ്രശാന്തി. മക്കൾ: അനുശ്രീ, ആദിശ്രീ.
മരണം രണ്ടായിട്ടും അറസ്റ്റില്ല സുരക്ഷിതരായി ബിനാമികൾ
– ജി. രാജേഷ് കുമാർ
പത്തനംതിട്ട: ശബരിമലയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കതിന അപകടത്തിൽ പ്രതികളെ പിടിക്കുന്നതിൽ പോലീസിന് അനാസ്ഥ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം പ്രതികളാരെന്നുപോലും നിശ്ചയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
തൃശ്ശൂരുള്ള ഒരുസ്ത്രീയുടെ ലൈസൻസ് ഉപയോഗിച്ച് മൂന്നുപേരാണ് ഇക്കുറി സന്നിധാനം, മാളികപ്പുറം, ശബരിപീഠം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തിയിരുന്നത്. അതീവ സുരക്ഷ വേണ്ടതും എക്‌സ്‌പ്ലോസീവ്സ് നിയമത്തിലെ കർക്കശ ചട്ടങ്ങൾ പാലിക്കേണ്ടതുമായ വെടിവഴിപാടുലേലം, മുൻപരിചയമില്ലാത്ത ബിനാമികൾ നടത്തിയിട്ടും അതേപ്പറ്റി കാര്യമായ അന്വേഷണമില്ല.
ജനുവരി രണ്ടിന് മാളികപ്പുറത്തിന് സമീപമാണ് കതിന നിറയ്ക്കുന്നതിനിടെ തീപടർന്ന് മൂന്നുപേർക്ക് ഗുരുതര പൊള്ളലേറ്റത്. ജനുവരി ആറിന് ഒരാളും തിങ്കളാഴ്ച മറ്റൊരാളും മരിച്ചു.
മരിച്ച രണ്ടുപേരുടെയും പരിക്കേറ്റ് ചികിത്സയിലുള്ള ആളിന്റെയും പേരിലാണ് കേസ്. കതിന പൊട്ടിക്കാനുള്ള അവകാശം ലേലത്തിൽ പിടിച്ച ലൈസൻസിയുടെ പേരിൽ കേസില്ല. തൃശ്ശൂർ സ്വദേശിയായ സ്ത്രീയുടെ പേരിലാണ് ലൈസൻസെങ്കിലും ഇവർക്ക് സന്നിധാനത്തുവരാൻ കഴിയാത്തതിനാൽ ഭർത്താവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു.
പവർ ഓഫ് അറ്റോർണിയും വെടിവഴിപാട് നടക്കുന്ന സ്ഥലത്ത് അപൂർവമായേ എത്തിയുള്ളൂ. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് ബിനാമികളായ മൂന്നുപേരാണ്. ഈ വിവരങ്ങൾ ദേവസ്വം വിജിലൻസും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചതാണ്.
വെടിമരുന്ന് ശേഖരിക്കുന്നതിനുള്ള ലൈസൻസ് ദേവസ്വം ബോർഡിനാണ്. പൊട്ടിക്കാനുള്ള അവകാശമാണ് ലൈസൻസുള്ളയാൾക്ക് ലേലം ചെയ്തുകൊടുക്കുന്നത്. നിയമപരമായ ലൈസൻസുള്ളയാളാണെന്ന് ജില്ലാ കളക്ടറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ഔദ്യോഗിക രേഖകളിൽ എല്ലാം കൃത്യമാണ്. ലേലം പിടിച്ചയാളിന് നിശ്ചയിച്ച എല്ലാ നിബന്ധനകളുമുണ്ട്. സന്നിധാനത്ത് വർഷങ്ങളായി വിവിധ കരാറുകൾപിടിക്കുന്നവരാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നുമാത്രം.
മുമ്പ് ലേലംപിടിച്ചശേഷം തുക മുഴുവൻ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടൽ, പാർക്കിങ്, അരവണ അടപ്പ് തുടങ്ങിയവയ്ക്കുള്ള ലേലങ്ങൾ പിടിക്കാറുള്ള ഇവർക്ക് വെടിവഴിപാട് നടത്തി പരിചയമില്ല.
ഇവർക്കൊപ്പം വെടിപ്പുരയിലുണ്ടായിരുന്ന ചിലർ ജോലിക്കിടെ ബീഡിവലിച്ചിരുന്നെന്നും സൂചനയുണ്ട്.
ലേലം പിടിക്കുന്നയാൾ സ്വന്തംചെലവിൽ തൊഴിലാളികളെ ഇൻഷുർ ചെയ്യണമെന്നുമുണ്ട്. ഇതൊന്നും പാലിച്ചതുമില്ല.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു