Connect with us

Breaking News

സോൺ തിരിച്ച് റാണയുടെ പിരിവ്: തൃശൂർ സോണിൽ 50 കോടിയോളം, ഒന്നിച്ചു സ്വരുക്കൂട്ടി

Published

on

Share our post

തൃശൂർ : സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ പേരിൽ പ്രവീൺ റാണ സോണുകൾ തിരിച്ചു കോടികൾ തട്ടിച്ചെന്നു സാക്ഷിമൊഴി. തൃശൂർ സോണിൽ നിന്നു മാത്രം 50 കോടിയോളം രൂപ പിരിച്ചു. മറ്റു ജില്ലകളിൽ നിന്നുള്ള പിരിവു വേറെ.

പല സോണുകളിൽ നിന്നു തട്ടിച്ചെടുത്ത തുക ഒന്നിച്ചു സ്വരുക്കൂട്ടിയതും കൈകാര്യം ചെയ്തതും റാണയുടെ പ്രധാന സഹായി ആണെന്നു സാക്ഷികളിലൊരാൾ മൊഴി നൽകി.
Read also: എട്ടെടുത്ത് കൂളായി മഞ്ജു വാരിയർ; ബിഎംഡബ്ല്യു ബൈക്ക് വാങ്ങും

നിക്ഷേപകരിൽ നിന്നു തട്ടിച്ചെടുത്ത പണമുപയോഗിച്ചു 11 ബെനാമികളുടെ പേരിൽ പല സംസ്ഥാനങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടിയെന്നും മൊഴി ലഭിച്ചതോടെ അന്വേഷണ സംഘം ബെനാമികളുടെ സ്വത്തു വിവരങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങി.

പ്രവീൺ റാണ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി എത്രയെന്ന കാര്യത്തിൽ പൊലീസിന്റെ ആശയക്കുഴപ്പം തുടരുകയാണെങ്കിലും നിക്ഷേപകരും ജീവനക്കാരും കണക്കുകൂട്ടുന്നത് 100 കോടിയിലേറെ രൂപ തട്ടിച്ചെന്നാണ്. പരാതിയുമായി മുന്നോട്ടെത്തിയ ഇരുനൂറോളം പേരുടെ നിക്ഷേപത്തുകകൾ കണക്കുകൂട്ടിയപ്പോൾ തന്നെ 86 കോടി കടന്നിരുന്നു. പരാതി നൽകാത്തവർ ഇനിയുമേറെ.

Read also: ചീറിപ്പാഞ്ഞെത്തിയ കാറിടിച്ച് അമ്മയും മക്കളും മരിച്ച സംഭവം: യുവാവിന് 5 വർഷം തടവ്

English Summary: Zone wise collection by Praveen Rana: Around 50 crores collected in Thrissur zone


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!