സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് .പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ നമ്പര്‍ സീരീസിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചന.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരീസിലേക്ക് റീ- രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരീസിലാകും പുറത്തിറങ്ങുക. സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശമില്ല.
സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രത്യേക സീരിയസില്‍ രജിസ്റ്റര്‍ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാന്‍ കഴിയാത്തത്. മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരിയസ് ക്രമീകരിക്കാന്‍ ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്.
കെ.എല്‍-15 നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെ.എല്‍-15 എഎ രജിസ്‌ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍-15 എബിയും, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പര്‍ കെഎല്‍15-എസിയിലുമായിരിക്കും.