കാങ്കോൽ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാൾ അന്തരിച്ചു

Share our post

പയ്യന്നൂർ: സഹകരണ സംഘം റിട്ട. ഇൻസ്‌പെക്ടർ കാങ്കോൽ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാൾ(77) അന്തരിച്ചു.ഗ്രാമ വികസന ഓഫിസർ,കാങ്കോൽ സർവീസ് സഹകരണ സംഘംസെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.

സി.പി.എം കാങ്കോൽ ബ്രാഞ്ചംഗവും കാങ്കോലിലെ കുട്ടികളുടെ ആദ്യകാല സംഘടനയായിരുന്ന ബാലകലാ സമിതി, കാങ്കോൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകരിൽ ഒരാളുമാണ്. കാങ്കോൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം, കാങ്കോൽ നോർത്ത് വായനശാല എന്നിവയുടെ സെക്രട്ടറി, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണന്മതിലകം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുനയൻകുന്ന് സമര സേനാനി പരേതനായ പനയന്തട്ട നാരായണൻ നമ്പ്യാരുടെയും ടി.കെ.ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെ.പാർവതി.മക്കൾ:രാജേഷ് കുമാർ കാങ്കോൽ (മലയാള മനോരമ മംഗളൂരു മുൻ ലേഖകൻ,ദീപിക ഇരിട്ടി ലേഖകൻ,നിലവിൽ അറ്റൻഡർ, കണ്ണൂർ ജില്ലാ ആസ്പത്രി), കെ.രാജശ്രീ (സഹകരണ സംഘം ഓഡിറ്റർ, തളിപ്പറമ്പ്), കെ.രാഗേഷ് കുമാർ (ആയുർവേദ തെറാപ്പിസ്റ്റ്, സ്ലൊവാനിയ).

മരുമക്കൾ: കെ.എം.ജമുന (അസി. പ്രൊഫസർ, യേനെപ്പോയ സർവകലാശാല, മംഗളൂരു), ടി.പി.സുരേഷ് ബാബു (ചെങ്ങളായി, ശ്രീകണ്ഠാപുരം സപ്ലൈക്കോ സൂപ്പർമാർക്കറ്റ് മാനേജർ), കെ.പി.മഹിത (ഏമ്പേറ്റ്, പെരിയ കേന്ദ്ര സർവകലാശാല റിസർച്ച് അസിസ്റ്റൻഡ്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!