Breaking News
കോടികൾ മുടക്കി സ്ഥാപിച്ച കാമറകൾ കണ്ണുതുറന്നിട്ടില്ല, പാഴായിപോകുന്നത് വമ്പൻ പദ്ധതി
ഒൻപത് മാസങ്ങൾക്കുമുൻപ് കൊട്ടിഘോഷിച്ച് ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ‘സേഫ് കേരള പദ്ധതി’യിലൂടെ 235 കോടി മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് നിരീക്ഷണത്തിന് ഒരുക്കിയത്. തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 94 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ–സംസ്ഥാന പാതകള്‍ക്കു പുറമേ മറ്റു പ്രധാന റോഡുകളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അനധികൃത പാര്‍ക്കിംഗ് കണ്ടെത്താന്‍ 25 കാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താൻ 18 കാമറകളും സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സംസ്ഥാനത്ത് സ്ഥാപിച്ച് ഒൻപത് മാസം പിന്നിട്ടിട്ടും പ്രവർത്തനരഹിതമായി തുടരുകയാണ്. കെൽട്രോണും ധനവകുപ്പും തമ്മിലുള്ള തർക്കം കാരണം 236 കോടി രൂപ മുടക്കി സ്ഥാപിച്ച 726 കാമറകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുമുണ്ട്.
കെൽട്രോണിന്റെ സഹായത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. എന്നാൽ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി നൽകണമെന്ന ഇവരുടെ ആവശ്യം ധനവകുപ്പ് തള്ളിയിരുന്നു. കെൽട്രോണിനുള്ള പണം നൽകാൻ സർക്കാർ കാലതാമസം വരുത്തുന്നതിൽ കേരള മോട്ടോർ വാഹന വകുപ്പ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.235 കോടി രൂപ മുതൽ മുടക്കിൽ 726 കാമറകൾ സ്ഥാപിച്ചതിലൂടെ പ്രതിമാസം സർക്കാരിന് നഷ്ടമാകുന്നത് 22 കോടി രൂപയാണ്. പ്രതിവർഷം സർക്കാരിന് നഷ്ടമാകുന്നത് 261 കോടി രൂപയും.
ഇതുവരെ നഷ്ടമായ തുക 198 കോടി രൂപയാണ്.സൗരോർജ്ജത്തിലാണ് ഈ കാമറകള്‍ പ്രവർത്തിക്കുക. കാമറയുള്ള പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്നലുകൾ, എൽ ഇ ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും.കേരളത്തിലെ റോഡപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് സർക്കാർ കെൽട്രോണിനോട് കാമറകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടത്.
700 എ വൺ കാമറ, സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ, മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവ ബി ഒ ടി പദ്ധതി അടിസ്ഥാനത്തിലാണ് കെൽട്രോൺ കരാർ ഏറ്റെടുത്തത് .കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിലെ കെട്ടിടത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളിൽ ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനരഹിതമാണ്. കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വർഷത്തെ പ്രവർത്തനച്ചുമതല പൂർണമായും കെൽട്രോനിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
അസംബ്ലിങ്ങും ടെസ്റ്റിങ്ങും നടത്താനുള്ള ചുമതല കെൽട്രോൺ മൺവിള യൂണിറ്റിനാണ്.
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെ കണ്ടെത്തി തത്സമയവിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്ക് നൽകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്ക് പിഴത്തുക എസ്.എം.എസായെത്തും. ഇതേസമയം കൊച്ചിയിലെ വെർച്വൽ കോടതിയിലേക്കും വിവരങ്ങൾ കൈമാറും.
രണ്ടാമത് കുറ്റം ആവർത്തിച്ചാൽ പിഴത്തുക 1000 രൂപയാകും. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇത്തരത്തിൽ വലിയ വിപുലമായ സംവിധാനങ്ങളാണ് സർക്കാരിന്റെയും കെൽട്രോണിന്റെയും തർക്കത്തിൽപ്പെട്ട് നീട്ടികൊണ്ടുപോകുന്നത്. സംസ്ഥാനം വലിയ കട ബാദ്ധ്യത നേരിടുന്ന സാഹചര്യത്തിൽ ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന പിഴ തുകയാണ് നിസാരമായ തർക്കത്തിന്റെ പേരിൽ നീണ്ടു പോകുന്നത്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു