Breaking News
ഒരുലക്ഷം തൊഴിൽദാന പദ്ധതി: പണമടച്ചിട്ടും ആനുകൂല്യമില്ലാതെ കർഷകർ
പേരാവൂർ: 1994ൽ സർക്കാർ ആവിഷ്കരിച്ച കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ചവരാണ് അർഹതപ്പെട്ട ആനുകൂല്യത്തിനായി നാലു വർഷമായി കൃഷിഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്.
പദ്ധതി പ്രകാരം കർഷകർക്ക് പ്രഖ്യാപിച്ച ആനൂകുല്യങ്ങൾ എല്ലാം ഇല്ലാതായതിനൊപ്പം 60 വയസ്സ് പൂർത്തിയായവർക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. മരിച്ച കർഷകരുടെ ആശ്രിതർക്കുള്ള ആനുകൂല്യം പോലും നാലു വർഷമായി പരിഗണിച്ചിട്ടില്ല.
യുവതി, യുവാക്കളായ കർഷകർക്ക് കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയായിരുന്നു അന്നത്തെ സർക്കാർ നടപ്പിലാക്കിയത്. പദ്ധതിയിൽ ചേരുന്ന കർഷകൻ ഒറ്റത്തവണ 1110 രൂപ അടച്ചാൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1000രൂപ പെൻഷനും, 30,000രൂപ മുതൽ 60,000രൂപ വരെ സബ്‌സിഡിയും, മരണാനന്തരം കുടുംബത്തിനും അവകാശിക്കും ഒാരോ ലക്ഷം രൂപ വീതവും ലഭിക്കുന്നതായിരുന്നു പദ്ധതി.
നാലുവർഷമായി പെൻഷനും സബ്‌സിഡിക്കും കൃഷിഭവനുകളിൽ അപേക്ഷ നൽകിയ കർഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 8000ത്തിൽ അധികംപേർ പദ്ധതിയിൽ അംഗങ്ങളായിരുന്നു. സംസ്ഥാനത്ത് 87,000പേർ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ട്.
ആറുപത് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മരണമടയുന്ന കർഷകന് ഒരുലക്ഷം രൂപയും ലഭിക്കേണ്ടതാണ്. ഇങ്ങനെ മരിക്കുന്ന കർഷകരുടെ അവകാശികളിൽ നിന്നുള്ള അപേക്ഷകൾപോലും പരിഗണിക്കുന്നില്ല. കർഷകർ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷിഭവൻ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകൾ മാസങ്ങളോളം കൃഷി ഭവനുകളിലും പിന്നീട് പ്രിൻസിപ്പൽ കൃഷി ഓഫിസുകളിലും കെട്ടികിടക്കുകയാണെന്നാണ് കർഷകർ പറയുന്നത്.
കർഷകരിൽ നിന്നും മുൻകൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടിൽ ഉണ്ടെന്നാണ് വിവരാവകാശ രേഖ മുഖേന കിട്ടിയ മറുപടി. ഇതിൽ നിന്നുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കാണിച്ച് കർഷകർ കൃഷി മന്ത്രിക്ക് നേരിട്ടും നിവേദനം നൽകിയിരുന്നു.
തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകരെ കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതിനിധ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകുന്നില്ല.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ചില പദ്ധതികളിൽ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ആനുകൂല്യം ലഭിക്കുന്നതിനുമായി സമരത്തിനിറങ്ങാനാണ് തീരുമാനമെന്ന് ഒരു ലക്ഷം യുവ കർഷക സമിതി ജില്ല പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ പറഞ്ഞു.
28 വർഷം മുമ്പ് പ്രഖ്യാപിച്ച 1000രൂപ പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്നും, കർഷകർക്ക് നഷ്ടപ്പെട്ട പ്രതിനിധ്യം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും പുനസ്ഥാപിക്കണമെന്നും , സബ്‌സിഡി 30,000രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായും മരണാനന്തര സഹായം രണ്ട് ലക്ഷമായും ഉയർത്തണമെന്നും മാത്യു കൊച്ചുതറയിൽ പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു